Kerala kerala

നെയ്യാറ്റിന്‍കര ഗോപന് നിരവധി അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  • 15th February 2025
  • 0 Comments

നെയ്യാറ്റിന്‍കരയിലെ ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.ഗോപന് നിരവധി അസുഖങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും ഗോപന് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപന്റെ ഹൃദയധമനികളില്‍ 75% ലധികം ബ്ലോക്ക് ഉണ്ടായിരുന്നതായും കാലില്‍ അള്‍സര്‍ ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഗോപന്റെ മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ഇത് മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാസപരിശോധനാ ഫലം വന്നാലെ മരണകാരണം നിര്‍വചിക്കാനാകൂ എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Kerala kerala

‘ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നു’; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗോപന്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ഗോപന്റെ മൃതദേഹം […]

Kerala kerala

നെയ്യാറ്റിന്‍കര ഗോപന് പുതിയ കല്ലറ ഒരുക്കി കുടുംബം; മൃതദേഹം ഘോഷയാത്രയായി വീട്ടിലെത്തിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന് പുതിയ കല്ലറ ഒരുക്കി കുടുംബം. പൊലീസ് പൊളിച്ച കല്ലറക്ക് സമീപമാണ് പുതിയ കല്ലറ സ്ഥാപിച്ചത്. വൈകിട്ട് മൂന്നു മണിക്കാണ് ഗോപന്റെ സംസ്‌കാരം. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഘോഷയാത്രയായി സമാധി സ്ഥലത്തെത്തിക്കും വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്‌കരിക്കും എന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ ചടങ്ങിന്റെ ഭാഗമാകും. അതേസമയം, ഗോപന്റെ മരണകാരണം സംബന്ധിച്ച ദുരൂഹതകളില്‍ വ്യക്തത വന്നിട്ടില്ല. മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇളയ മകനെ അടക്കം കുടുംബാംഗങ്ങളെ […]

error: Protected Content !!