Kerala

സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റ്. ഐടി വകുപ്പിന് കീഴില്‍ ജോലി നേടിയത് ഈ സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തി. എന്നാൽ യു എ ഇ യിൽ സാമ്പത്തിക തട്ടിപ്പിൽ കേസ് നില നിൽക്കെയാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭ്യമായതെന്നതാണ് പ്രധാനം. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന രീതിയിലാണ് എംബസിയുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ഇവര്‍ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നുവെന്നും മികച്ച ജീവനക്കാരിയായി സ്വപ്നയെ തെരഞ്ഞെടുത്തിരുന്നുവെന്നും […]

Trending

വീണ്ടും കോഴിക്കോടന്‍ ഓട്ടോ നന്മ: സ്വര്‍ണാഭരണമടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി

കുന്ദമംഗലം: യാത്ര കഴിഞ്ഞ് ഓട്ടോയില്‍ മറന്ന് വച്ച സ്വര്‍ണാഭരണം അടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി. കുന്ദമംഗലത്ത്കാരന്‍ മേലേടത്തില്‍ സലീമാണ് ബാഗ് തിരികെ നല്‍കി മാതൃകയായത്. കോഴിക്കോട് സിറ്റിയില്‍ ഓട്ടോ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ കോട്ടൂളിയില്‍ നിന്നും കയറിയ സ്ത്രീയും കുട്ടിയും ബാഗ് മറന്ന് വെക്കുകയായിരുന്നു. എന്നാല്‍ സലീം ഈ ബാഗ് കണ്ടിരുന്നില്ല. പിന്നീട് ഓട്ടോയില്‍ കയറിയവരും ബാഗ് ശ്രദ്ധിച്ചില്ല. ബാഗ് നഷ്ടപ്പെട്ട യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിളിച്ചപ്പോള്‍ ബാഗ് ശ്രദ്ധിച്ച […]

error: Protected Content !!