Local News

കരിപ്പൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം;ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി പിടിയിൽ

  • 4th September 2022
  • 0 Comments

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്ന് 1.017 കിലോഗ്രാം സ്വർണം പിടികൂടി മലപ്പുറം പോലീസ്.കാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശി ഉമ്മർ ഫാറൂഖിനെയാണ് പിടികൂടിയത്.ഇന്ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യയുടെ ഐഎക്‌സ്-356 ലെ യാത്രകാരനായിരുന്നു ഇയാൾ. സംശയത്തെ തുടർന്ന് എയ്ഡ് പോസ്റ്റിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി സമ്മതിച്ചത്.എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കാപ്സ്യൂളുകൾ തെളിഞ്ഞു.

Kerala News

ധരിച്ചിരുന്ന പാന്‍റ്സിന് കട്ടി കൂടുതൽ കൊണ്ടുവന്നത് ‘തേച്ച്പിടിപ്പിച്ച നിലയില്‍ ‘കരിപ്പൂരിൽ നിന്നും പോലീസ് പിടിച്ചെടുത്തത് ഒന്നര കിലോ സ്വര്‍ണ്ണം

  • 20th August 2022
  • 0 Comments

കരിപ്പൂരിൽ അബൂദാബിയില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശിയുടെ വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട ഒന്നര കിലോയിലധികം സ്വർണ്ണം പോലീസ് പിടികൂടി.ഇന്ന് കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) ആണ് സ്വര്‍ണ്ണം കടത്ത് കേസിൽ പോലീസ് പിടിയിലായത്.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്സുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാൾ തന്‍െറ കയ്യില്‍ സ്വര്‍ണ്ണമുള്ള […]

Kerala News

വിദേശത്ത് നിന്ന് മടങ്ങിയ ശേഷം കാണാതായ നാദാപുരം സ്വദേശി തിരികെയെത്തി, കുടുംബസമേതം ഡല്‍ഹിയിലായിരുന്നുവെന്ന് അനസ്

  • 14th August 2022
  • 0 Comments

ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി അനസ് തിരികെ എത്തി. ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ ആയിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. അനസിനെ ഇന്ന് മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ മാസം 20നാണ് ഖത്തറില്‍ നിന്ന് യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് മകനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനസ് നാട്ടിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകള്‍ വീട്ടിലെത്തി […]

Kerala News

കോഴിക്കോട് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി;പിന്നിൽ സ്വർണക്കടത്ത് സംഘം ?

  • 6th August 2022
  • 0 Comments

കോഴിക്കോട് ചെക്യാട്ട് നിന്ന് യുവാവിനെ കാണാതായ സംഭവത്തിനും സ്വർണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം. ഖത്തറിൽ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കൽ പറമ്പത്ത് റിജേഷ്( 35) നെയാണ് ജൂൺ 16 മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലിസ് അന്വേഷണം തുടങ്ങി. ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന്അറിയിച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചത്. ഇതിനിടയിൽ അജ്ഞാതർ […]

Kerala News

ഇർഷാദ് കൊല്ലപ്പെട്ട സംഭവം; പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന്,മുഖ്യപ്രതി സ്വാലിഹ് വിദേശത്തേക്ക് കടന്നത് ജൂലൈ 19ന്

  • 6th August 2022
  • 0 Comments

പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ ഇർഷാദിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിക്കും.ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം.പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കും. ഇതിനിടെ ഇർഷാദിന്റെ മരണത്തിൽ കുടുംബം സിബിഐ അന്വേഷണം അവശ്യപ്പെട്ടിട്ടുണ്ട്. ഇർഷാദിന്റെ മരണത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇർഷാദിന്റെ മരണത്തിന് പിന്നിൽ വിദേശത്തുള്ള ഷംനാദ്, നാസർ തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. വിദേശത്തുള്ള പ്രതികളുടെയും, കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങൾ ഉൾപ്പെടെ […]

Kerala News

കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത്; ഡിഎന്‍എ ഫലം പുറത്ത്

  • 5th August 2022
  • 0 Comments

സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ് കൊല്ലപ്പെട്ടെന്നു പൊലീസ്. കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ഡിഎന്‍എ ഫലം ലഭിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി കറുപ്പസ്വാമി പറഞ്ഞു. ജൂലൈ 17 നാണ് കൊയിലാണ്ടി കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്‌കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ […]

Kerala News

യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടികൊണ്ടുപോയ സംഭവം;ഒരാള്‍ കൂടി അറസ്റ്റില്‍, ഇ‌ർഷാദ് എവിടെ? ദുരൂഹത

  • 4th August 2022
  • 0 Comments

പന്തിരിക്കരയില്‍ നിന്ന് യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് സ്വദേശി സജീറാണ് അറസ്റ്റിലായത്. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം ഇ‌ർഷാദ് എവിടെ എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം കിട്ടിയിട്ട് ഒരു മാസം കഴിഞ്ഞു. അതിനിടെ കാണാതായ ഇര്‍ഷാദിന്‍റെ മാതാപിതാക്കളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി ഇരുവരുടെയും രക്ത […]

Kerala News

യാത്രക്കാരന്‍ കടത്തിയ സ്വര്‍ണ്ണം കൈക്കലാക്കിയെന്ന് പരാതി; കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

  • 4th August 2022
  • 0 Comments

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവീല്‍ദാര്‍ സനിത് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. യാത്രക്കാരന്‍ കടത്തിയ സ്വര്‍ണ്ണ ക്യാപ്സ്യൂളുകള്‍ കൈക്കലാക്കിയെന്ന പരാതിയിലാണ് നടപടി. ജൂലൈ 26 ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ ഷിഹാബ് എന്ന യാത്രക്കാരനെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ ഷിഹാബിന്റെ പക്കല്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്താനായില്ല. താന്‍ കടത്തി കൊണ്ടുവന്ന കാപ്‌സ്യൂള്‍ രൂപത്തിലുള്ള […]

Kerala News

പന്തിരിക്കരയില്‍ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം;കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന

  • 30th July 2022
  • 0 Comments

കോഴിക്കോട് പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്‍റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‍സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയെന്നാണ് സൂചന. ഇയാള്‍ വിദേശത്ത് ബിസിനസ് നടത്തുന്നുമുണ്ട്. നിലവില്‍ വിദേശത്തുള്ള ഇയാള്‍ അവിടെ നിന്നും […]

Kerala News

കോഴിക്കോട് യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി;ഭീഷണി

  • 29th July 2022
  • 0 Comments

കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടു പോയതായാണ് പരാതി. ദുബായിൽ നിന്നും മെയ് മാസത്തിലാണ് ഇയാൾ നാട്ടിൽ എത്തിയത്. അതിന് ശേഷം മെയ് 23ന് ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോടേക്ക് പോയിരുന്നു. പിന്നീടാണ് ഇര്‍ഷാദിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം വന്നത്. ഇര്‍ഷാദ് ദുബായിയില്‍ നിന്ന് വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നുവെന്നും അത് തിരിച്ചുതരണമെന്നും പറഞ്ഞാണ് സന്ദേശങ്ങള്‍ വരുന്നത്. പോലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യഘട്ടത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. […]

error: Protected Content !!