ട്വിറ്ററില്‍ തരംഗമായി ‘ഗോ ബാക്ക് അമിത് ഷാ’
അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററില്‍ ട്രെൻഡിങ്ങായി ‘ഗോ ബാക്ക് അമിത് ഷാ’ (#GoBackAmitShah) ഹാഷ് ടാഗ്. ഇന്നലെ രാത്രിയാണ് അമിത് ഷാ തിരിച്ചുപോവണമെന്ന ഹാഷ് ടാഗ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയത്. പിന്നാലെ ചാണക്യയെ തമിഴ്നാട് സ്വാഗതം ചെയ്യുന്നു എന്ന ഹാഷ് ടാഗുമായി (#TNwelcomeschanakya) സംഘപരിവാര്‍ അനുകൂലികളുമെത്തി.അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത് ഷായുടെ സന്ദര്‍ശനം. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും മുന്നേറ്റമുണ്ടാക്കിയെങ്കിലും തമിഴ്നാട് ബിജെപിയെ തുണച്ചില്ല. ഖുശ്ബു ഉള്‍പ്പെടെയുള്ളവരെ ബിജെപി പാളയത്തിലെത്തിച്ച് അടുത്ത […]