മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി അമ്മയുടെ ഓർമകൾക്കായി അര ലക്ഷം രൂപ സമൂഹ അടുക്കളയിലേക്ക് നൽകി
ചാത്തമംഗലം: കുടുംബത്തിന് തണലേകി നൂറ്റി എട്ടാം വയസിൽ അന്തരിച്ച അമ്മയുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കാൻ മഹാമാരിയുടെ ദുരിതകാലത്ത് വെള്ളനൂർ പറക്കുന്നത്ത് കുടുംബത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അതിനായി ചിലവഴിക്കുന്ന തുക പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് നൽകാനായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസം അന്തരിച്ച വെള്ളന്നൂർ പറക്കുന്നത്ത് പെണ്ണുട്ടി (108) യുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കിയാണ് അരലക്ഷം രൂപ തുക കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് സംഭാവന കൈമാറിയത്. പറക്കുന്നത്ത് കുടുംബത്തിനു വേണ്ടി മകൻ പറക്കുന്നത്ത് ഭാസ്കരനിൽ നിന്ന് […]



