പണത്തിന്റെ അഹങ്കാരം; വെറും പ്രാകൃതനും കാടനും; അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ അത് ലൈംഗിക സംസ്‌കാരം; ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് ജി. സുധാകരന്‍
ആലപ്പുഴ: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി ജി. സുധാകരന്‍. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് വിചാരം . വെറും പ്രാകൃതനും കാടനുമാണ്. അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ അത് ലൈംഗിക സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും ഇല്ലാതായിപ്പോയി കേരളത്തില്‍. ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ തല്ലിയേനെ. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി. കേസില്‍ പൊലീസിനെയും അദ്ദേഹം വിമര്‍ശിച്ചു. അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ. […]