Kerala News

ഇന്ധന ലോറികൾ പണിമുടക്കിന്; തിങ്കളാഴ്ച മുതൽ ഇന്ധനം മുടങ്ങും

  • 19th March 2022
  • 0 Comments

13 ശതമാനം സർവിസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിൽ ബി പി സി എൽ, എച്ച് പി സി എൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിൽ ആയി 600 ൽപരം ലോറികൾ തിങ്കളാഴ്ച മുതൽ പണി മുടക്കും. ഇന്ധന വിതരണം തടസ്സപ്പെടുമെന്നു പെട്രോളിയം പ്രൊഡക്ട്സ് ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഭാരവാഹി ആവശ്യപ്പെട്ടു.

Kerala News

നൽകാനുള്ളത് രണ്ടര കോടി രൂപ; ഇന്ധനമടിക്കാൻ പണമില്ലാതെ പൊലീസ്

  • 9th March 2022
  • 0 Comments

ഇന്ധന കമ്പനികള്‍ക്ക് നൽകാനുള്ളത് രണ്ടര കോടി. പേരൂർക്കട എസ് എ പി ക്യാമ്പിൽ ഇന്ധന വിതരണം നിർത്തി. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാലാണ് എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിർത്തിയത്. ഇന്ധന കമ്പനികൾക്ക് വൻ കുടിശിക നൽകാനുള്ളത് കൊണ്ട് പുറത്ത് നിന്നുള്ള കെഎസ്ആര്‍ടിസി പമ്പില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധ മടിക്കണമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതല്‍ പണം […]

National

കേന്ദ്ര ബജറ്റില്‍ ഒരു രൂപ സെസ്: പെട്രോള്‍ ഡീസല്‍ വില കൂടും

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ് ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേല്‍ അധികമായി ചുമത്തിയത്. ഇലക്ട്രോണിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇ-വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയില്‍ 1.5 ലക്ഷം രൂപവരെ ആദായനികുതി ഇളവും മന്ത്രി പ്രഖ്യാപിച്ചു.

error: Protected Content !!