കോവിഡ് അനാഥരാക്കിയ കുട്ടികളെ ഏറ്റെടുത്ത് പഞ്ചാബ്; പ്രതിമാസം 1500 രൂപ പെൻഷനും സൗജന്യ വിദ്യാഭ്യാസവും നൽകും
കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷ പെൻഷനായി നൽകാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. ഈ കുഞ്ഞുങ്ങൾക്ക് ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസവും നൽകും. അത്താണിയെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും തീരുമാനമായി. ജൂൈല ഒന്ന് മുതൽ ആനുകൂല്യങ്ങൾ നൽകി തുടങ്ങും. അനാഥർക്ക് 21 വയസ്സ് തികയുന്നതുവരെയും ഗൃഹനാഥരെ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് മൂന്ന് വർഷത്തേക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് മഹാമാരി […]