ജോര്‍ജ് ഫ്ളോയിഡിന്റെ മരണം പ്രതിഷേധക്കാർക്ക് ട്രംപിന്റെ മകളുടെ പിന്തുണ
വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയതില്‍ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പിന്തുണയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൽ ട്രംപിന്റെ മകൾ ടിഫാനി ട്രംപ്. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പോലീസ് അക്രമത്തെ തുടർന്നായിരുന്നു നിയമ ബിരുദധാരിയായ ടിഫാനി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പ്രതിഷേധം അറിയിച്ച് സമരക്കാർക്ക് പിന്തുണ നൽകിയത്. ഒറ്റയ്ക്കു നമ്മൾക്ക് കുറച്ചു മാത്രമേ നേടിയെടുക്കാൻ സാധിക്കു. ഒന്നിച്ചാണെങ്കിൽ ഒരുപാട് കാര്യങ്ങൾ നേടാം എന്നായിരുന്നു പോസ്റ്റിലെ വാചകം ഒപ്പം #blackoutTuesday #justiceforgeorgefloyd […]
