Kerala News

ദുരിതപെയ്ത്ത്; നിരവധി റോഡുകള്‍ വെള്ളത്തില്‍; പാലായില്‍ റോഡ് ഇടിഞ്ഞ് ഗര്‍ത്തമായി, നദികളില്‍ ജലനിരപ്പ് ഉയരുന്നു, 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  • 4th August 2022
  • 0 Comments

സംസ്ഥാനത്ത് മഴ കനത്തതോടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. അതേസമയം അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. […]

Kerala News

സര്‍ക്കാര്‍ നടപ്പാക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണമെന്ന് വി ഡി സതീശന്‍

  • 2nd August 2022
  • 0 Comments

കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനം പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫിന്റെ പൂര്‍ണപിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സതീശന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് പിന്തുണ അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പിലാക്കാന്‍ വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നതെന്ന മുസ്ലീം ലീഗ് നേതാവ് എംകെ മുനീറിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് പിന്തുണച്ചു. വസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് […]

Kerala News

കേരളത്തെ പഠിക്കാന്‍ ഉത്തരാഖണ്ഡ് സംഘമെത്തി, ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുക മുഖ്യലക്ഷ്യം

കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെ പറ്റി കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനുമായി ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരഖണ്ഡ് സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 3 ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയിരിക്കുന്നത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം. നേരത്തേ കേരളത്തിലെത്തിയിരുന്ന ലോക ബാങ്കിന്റെ വിദഗ്ധ സംഘം ദുരന്ത നിവാരണത്തിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള സംസ്ഥാനത്തിന്റെ […]

National News

അസം പ്രളയക്കെടുതിയിൽ; ജന ജീവിതം ദുരിതത്തിൽ

അസമിൽ ജന ജീവിതം ദുരിതത്തിലാക്കി വെള്ളപ്പൊക്കം . സംസ്ഥാനത്ത് പ്രളയം ബാധിച്ചത് എട്ട് ലക്ഷം പേരെ. പ്രളയം സാരാമായി ബാധിച്ച ജമുനാമുഖ് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലെ 500ലധികം ആളുകള്‍ ഇപ്പോള്‍ താമസിക്കുന്നത് റെയില്‍വേ ട്രാക്കുകളിലാണ്. ചാങ്ജുറൈ, പട്യാപഥര്‍ എന്നീ എന്നീ ഗ്രാമങ്ങളിൽ വെള്ളപ്പൊക്കത്തിൽ വീട് നഷ്ട്ടപ്പെട്ടവർ ഷീറ്റ് കെട്ടി മറിച്ചാണ് താമസിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാന സര്‍ക്കാരില്‍ നിന്നോ, ജില്ലാ ഭരണകൂടത്തില്‍ നിന്നോ സഹായങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. വെള്ള പൊക്കത്തില്‍ വീടു തകര്‍ന്നതോടെ […]

Kerala News

വെള്ളപൊക്കം; കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദു ചെയ്തു

  • 21st November 2021
  • 0 Comments

ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദ് ചെയ്തു.ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്. അതേസമയം ആന്ധ്രപ്രദേശില്‍ സര്‍ക്കാര്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം […]

National News

ആന്ധ്രാപ്രദേശിൽ മിന്നൽ പ്രളയം ;മൂന്ന് മരണം മുപ്പത് പേരെ കാണാനില്ല

  • 19th November 2021
  • 0 Comments

ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഉണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മരണം.കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ​ഗ്രാമങ്ങളിൽ വെള്ളക്കെ‌ട്ടുണ്ടായി. നന്ദലൂരിലെ സ്വാമി ആനന്ദ ക്ഷേത്രവും വെള്ളത്തിനടിയിലായി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. #Andhrapradeshrains: #Papagni river in spate […]

National News

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്;തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

  • 11th November 2021
  • 0 Comments

തമിഴ്‌നാട്ടില്‍ മഴ വീണ്ടും ശക്തമായി. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 16 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. പോണ്ടിച്ചേരിയിലും തെക്കന്‍ ആന്ധ്രാ തീരത്തും ശക്തമായ മഴ തുടരുകയാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി മഴ ഇതേ രീതിയിൽ ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തിന് ശേഷമാണ് ചെന്നൈയും പരിസരപ്രദേശങ്ങളും ഇത്രയും ശക്തമായ മഴയും രൂക്ഷമായ വെള്ളക്കെട്ടും നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് […]

National News

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; മരണം നൂറ് കടന്നു

  • 24th July 2021
  • 0 Comments

രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ നൂറിലേറെ പേർ മരിച്ചു. ഇതിനോടകം 136 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോലാപ്പൂർ, റായ്ഗഡ്, രത്നഗിരി, പൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുംബൈയിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ […]

National News

മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം

  • 23rd July 2021
  • 0 Comments

മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. രത്നഗിരി, സതാര, കോലാപുർ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതി വിവരങ്ങൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണിൽ കൂടി സംസാരിച്ചു. സംസ്ഥാനത്തെ വിവിധ മേഖലകളിലെ റോഡ് ഗതാഗതവും റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കൊങ്കൺ പാതയിൽ കൂടിയുള്ള നിരവധി ട്രെയിനുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ കൊങ്കൺ പാതയിൽ കൂടി സഞ്ചരിക്കുന്ന ആറായിരത്തിലേറെ യാത്രക്കാരാണ് ട്രെയിനിൽ […]

International News

മിന്നൽ പ്രളയം; യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു

  • 17th July 2021
  • 0 Comments

മിന്നല്‍പ്രളയത്തില്‍ യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ 90 പുതിയ മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. ജര്‍മനിയിലും ബെല്‍ജിയത്തിലുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 1300ഓളം പേരെ വിവിധ നഗരങ്ങളിലായി കാണാതായി. പലയിടങ്ങളിലും ടെലിഫോണ്‍-വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ജര്‍മന്‍ നഗരങ്ങളായ റിനേലാന്റ്പാലറ്റിനേറ്റ്, നോര്‍ത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവിടങ്ങളിലാണ് മിന്നല്‍പ്രളയം കൂടുതലായി ബാധിച്ചത്. ശനിയാഴ്ച പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മണ്ണിനടിയിലും ഒഴുകിപ്പോയ വാഹനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള […]

error: Protected Content !!