ബേപ്പൂരിൽ സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് എട്ടു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിൽ സ്ഥാപിക്കും;മുഹമ്മദ് റിയാസ്
ബീച്ച് ടൂറിസത്തെ മികച്ചതാക്കാൻ കോഴിക്കോട് ബേപ്പൂരിൽ സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് സംസ്ഥാനത്തെ എട്ടു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിൽ സ്ഥാപിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. . ബീച്ചുകളിൽ അഡ്വഞ്ചർ ടൂറിസവും ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു വരികയാണ്.ടൂറിസം മേഖലകളിൽ ശുചിത്വമുള്ള ശുചിമുറികളുടെ അപര്യാപ്തത പരാതികൾക്ക് ഇടവരുത്തുന്നുണ്ട്. അത് പരിഹരിക്കാൻ ഡി.ടി.പി.സി, തദ്ദേശ ഭരണ വകുപ്പ്, മറ്റു ഏജൻസികളുമായി ചേർന്ന് ഏകോപനമുണ്ടാക്കി പരിഹരിക്കും.സംസ്ഥാനത്ത് വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികൾക്കായി നൈറ്റ് ലൈഫ് ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം […]
