National News

ഭഗൽപൂരിൽ മൂന്ന് നില കെട്ടിടത്തിൽ സ്ഫോടനം; 10 പേർക്ക് പരിക്ക്; 7 മരണം

  • 4th March 2022
  • 0 Comments

ബിഹാറിലെ ഭഗൽപൂരിൽ മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 7 പേർ മരണപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പടക നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ ഇരകളായതെന്ന് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സമീപത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടർ സുബ്രത് കുമാർ സെൻ അറിയിച്ചു. 15 പേര്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി പോലിസ് പറയുന്നു. പരുക്കേറ്റവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തതാര്‍പൂര്‍ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കജ്‌വാലി […]

Kerala News

ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കലിന് നിയന്ത്രണം; രാത്രി പത്തുമണിക്ക് ശേഷം പൊട്ടിച്ചാൽ നടപടി

  • 3rd November 2021
  • 0 Comments

സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. പടക്കം പൊട്ടിക്കല്‍ രാത്രി എട്ടുമണി മുതല്‍ പത്തുമണിവരെ മാത്രം. അതിന് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമയക്രമീകരണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മലിനീകരണവും പൊടിപടലങ്ങളും കുറയ്ക്കുന്ന പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചിട്ടുണ്ട്.

Kerala News

പടക്ക നിർമ്മാണ ശാലക്ക് തീ പിടിച്ചു; ഒരു മരണം

  • 14th April 2021
  • 0 Comments

തിരുവനന്തപുരം പാലോട് ചൂടൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. സുശീല (58) ആണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിൽ തീ പ്പിടുത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.

error: Protected Content !!