കുഞ്ഞിനെ കാണാതായ സംഭവം; പരാതി കൊടുത്ത് ആറ് മാസത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്
പേരൂർക്കടയിൽ അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ കാണാതായ സംഭവത്തിൽ പരാതി കൊടുത്ത് ആറ് മാസത്തിന് ശേഷം പോലീസ് കേസെടുത്തു.അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരി ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. പക്ഷേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയിട്ട് ഇത് വരെ തിരികെ നൽകിയില്ല എന്നാണ് അനുപമയുടെ […]