News Sports

മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി രോഹിത്തിനെ പിടിക്കാൻ ശ്രമം;സുരക്ഷ ലംഘിച്ച് പിച്ചിലേക്ക് എത്തിയ ആരാധകന് ആറ് ലക്ഷം രൂപ പിഴ

  • 7th November 2022
  • 0 Comments

ഞായറാഴ്ച സിംബാബ്വെയ്ക്കെതിരായ ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിനിടെ ഗ്രൗണ്ടിലിറങ്ങി ക്യാപ്റ്റൻ രോഹിത് ശർമയെ പിടിക്കാൻ ഓടിയ ആരാധകനെതിരെ ശക്തമായ നടപടി.മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചതിനു രോഹിത് ശർമയുടെ ആരാധകനെതിരെ അധികൃതർ വൻപിഴ ചുമത്തിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 6.5 ലക്ഷം രൂപയാണ് ആരാധകന്‍ പിഴയായി അടയ്ക്കേണ്ട തുക. My god 🥺, @ImRo45 ❤️ loves his fans wholeheartedly, he ran and came to protect his devotee. pic.twitter.com/osxIAY98Cw — […]

ഭിന്നശേഷിക്കാരനായ കുട്ടിയെ യാത്രചെയ്യാന്‍ അനുവദിക്കാത്ത സംഭവം; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ചുലക്ഷം രൂപ പിഴ

ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) ഇന്‍ഡിഗോ എയര്‍ലൈന്‍സിനു പിഴ ചുമത്തിയത്. ഭിന്നശേഷിക്കാരനായ കുട്ടിയെ കൈകാര്യം ചെയ്തതില്‍ ഇന്‍ഡിഗോ ജീവനക്കാരന് പിഴവ് സംഭവിച്ചുവെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിജിസിഎ വ്യക്തമാക്കി. അനുകമ്പയോടുള്ള ഇടപെടല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമായിരുന്നെന്നും യാത്ര നിഷേധിക്കുന്നത് ഒഴിവാക്കാമായിരുന്നു. ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ വളരെ സൂക്ഷമതയോടെയാണ് ഇടപെടേണ്ടിയിരുന്നതെന്നും എന്നാല്‍ സിവില്‍ ഏവിയേഷന്‍ […]

Local

പുനൂര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ടു; വ്യാപാരസ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴ

  • 13th November 2019
  • 0 Comments

        പുനൂര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തില്‍ കൊടുവള്ളി അക്കിപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന മാസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ മുൻസിപ്പാലിറ്റി  പിഴയിട്ടു. വായു, ജല മലിനീകരണ നിവാരണവും നിയന്ത്രണവും നിയമം 1981, 1974 വകുപ്പുകള്‍ പ്രകാരമാണ് നടപടി. സ്ഥാപനത്തില്‍ നിന്ന് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയതായിരുന്നു.  സെപ്റ്റിക് ടാങ്ക് കവര്‍ സ്ലാബില്‍ ദ്വാരം ഉണ്ടാക്കി മലിനജലം […]

Kerala

ഗതാഗത നിയമലംഘനം; ഒരു തവണ മാത്രം പിഴയില്‍ ഇളവ്

  • 14th September 2019
  • 0 Comments

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള പിഴയില്‍ ഇളവ് വരുത്തുന്നതില്‍ പുതിയ നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒറ്റത്തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നു വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെ ഒരേ നിയമലംഘനം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ പിഴയായിരുന്നു. എന്നാല്‍ ഉയര്‍ന്ന പിഴത്തുക പകുതിയാക്കുന്നതോടെ ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളൂ. ിയമലംഘനം ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ […]

Local

ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക; ഇളവ് വരുത്താന്‍ ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍

  • 12th September 2019
  • 0 Comments

തിരുവനന്തപുരം; രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയാക്കി വര്‍ധിപ്പിച്ചതില്‍ ഇളവു വരുത്താനുള്ള ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങള്‍ക്ക് 1,000 രൂപയില്‍ നിന്ന് 500 രൂപയായും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ 5,000 രൂപയില്‍ നിന്ന് 3,000 ആയും ഇളവ് നല്‍കാനാണ് ആലോചന. പെര്‍മിറ്റ് ലംഘനം, ഓവര്‍ലോഡ് എന്നിവയ്ക്കും പിഴയില്‍ ഇളവു നല്‍കാനും് ആലോചനയിലുണ്ട്. എന്നാല്‍ മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് പിഴ കുറയ്ക്കില്ല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച എടുക്കും. ഗതാഗത നിയമം ലംഘിച്ചാലുള്ള […]

Local

പുതിയ ട്രാഫിക് നിയമം ജില്ലയില്‍ ആദ്യദിനം 151 കേസ്, 46500 പിഴ

  • 2nd September 2019
  • 0 Comments

കോഴിക്കോട് ; ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം വന്നശേഷം ജില്ലയില്‍ ഇന്നലെ സിറ്റി ട്രാഫിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പിഴയായി ഈടാക്കിയത് 46,500 രൂപ. വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാത്തത്, സീറ്റ് ബെല്‍റ്റ്, ഇന്‍ഷുറന്‍സ് ഇല്ലാത്തത് എന്നിങ്ങനെയായി 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തിരട്ടിയോളമാണ് പിഴ വര്‍ദ്ധിപ്പിച്ചത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ക്ക് ജയില്‍ ശിക്ഷ […]

News

കോഴിക്കോട് ഫോണും വിളിച്ച് റോഡ് കടന്നാല്‍ ഇനി പണി പാളും

കോഴിക്കോട്: നഗരത്തില്‍ ഇനി ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചു കടന്നാല്‍ പോലീസിന്റെ പിടി വീഴും. ഫോണും നോക്കി റോഡ് മുറിച്ചുകടന്നാല്‍ 200 രൂപയാണ് പിഴയായി ഈടാക്കുക. ഫോണിന്റെ സ്‌ക്രീന്‍ നോക്കിക്കടന്നാലും ഇത് ബാധകമാണ്. ഇതിനായി മഫ്തി പോലീസിനെയും നിയമിക്കും. പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് എതിരെയുള്ള വകുപ്പ് ചുമത്തിയാണ് പിഴയടക്കുന്നത്. ഇരു വശങ്ങളിലും നോക്കി വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കി മാത്രം വേണം സീബ്ര ക്രോസ് ഇല്ലാത്ത സ്ഥലത്ത് മുറിച്ചുകടക്കാന്‍. സീബ്ര ക്രോസിലും റോഡ് മുറിച്ചുകടക്കുമ്പോള്‍ റോഡിന്റെ ഇരുവശവും നോക്കണം. […]

error: Protected Content !!