Kerala News

ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കി ലോക കേരള സഭ ചെലവ് വെട്ടിച്ചുരുക്കണമെന്ന് കെ സി ജോസഫ്

  • 11th June 2022
  • 0 Comments

കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യം പരിഗണിച്ച് ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കി ലോക കേരളസഭ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ മുന്‍ പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. ‘ഒരു ബിസിനസ്സ് സെഷനായി’ പരിമിതപ്പെടുത്തി സമ്മേളനം നടത്തുന്നതാണ് നല്ലത്. പ്രതിനിധികള്‍ക്ക് എല്ലാവര്‍ക്കും വിമാനയാത്രാക്കൂലി നല്‍കേണ്ട കാര്യമില്ല. അതുപോലെ താമസ ചെലവും ഭക്ഷണ ചെലവുകളും കലാപരിപാടികളുടെ പേരിലുള്ള ധൂര്‍ത്തും ഗണ്യമായി കുറക്കുവാന്‍ കഴിയും. 2013 ല്‍ കൊച്ചിയില്‍ വെച്ച് കേരളം ആതിഥ്യമരുളിയ ദേശീയ […]

Kerala News

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാൻ നീക്കം

  • 26th September 2020
  • 0 Comments

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാൻ നീക്കം. ലേലം ചെയ്‌തോ വില്‍പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമിക്കുന്നത്. 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ ഇവര്‍ക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു. പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച ഇറക്കിയ […]

Kerala News

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം സിബിഐക്ക് കൈമാറി

  • 24th September 2020
  • 0 Comments

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം സിബിഐക്ക് കൈമാറി. സെപ്റ്റംബർ 16നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചിരുന്നു. ഒറ്റ എഫ്‌ഐആർ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കൈമാറിയുള്ള സർക്കാർ വിജ്ഞാപനമിറങ്ങിയത്. ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആർ ഇടാൻ ഹൈക്കോടതി നിർദേശിച്ചു. എല്ലാ ജില്ലാ കളക്ടർമാരും ജില്ലയിലെ പോപ്പുലർ ബ്രാഞ്ചുകൾ ഏറ്റെടുത്ത് മുദ്രവയ്ക്കണം. സ്വർണവും […]

Kerala News

ജീവനക്കാരുടെ ശമ്പളവര്‍ധനവ് അംഗീകരിക്കില്ലെന്ന് മുത്തൂറ്റ്; ഓണത്തിന് ശേഷം വീണ്ടും ചര്‍ച്ച

  • 10th September 2019
  • 0 Comments

മുത്തൂറ്റ് ശമ്പളവര്‍ധനവ് അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റ്. എന്നാൽ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പല കാര്യങ്ങളിലും ധാരണയായതായി തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കാനായിട്ടില്ല. അതിനായി ഇരുഭാഗത്തും കൂടുതല്‍ കൂടിയാലോചനകള്‍ വേണ്ടിവരും. ഓണത്തിന് ശേഷം വീണ്ടും ചര്‍ച്ച നടക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 15 ശാഖകള്‍ പൂട്ടൂന്നുവെന്ന വാർത്ത വന്നിരുന്നു. പണയം വെച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച് പത്രപരസ്യത്തിലൂടെയാണ് […]

error: Protected Content !!