News Sports

അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; യുവരാജാക്കന്മാരെ ഇന്നറിയാം

  • 5th February 2022
  • 0 Comments

24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം വീണ്ടെടുക്കാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ടും അഞ്ചാം കിരീടം തേടി ഇറങ്ങുന്ന ഇന്ത്യയും അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലിൽ ഇന്ന് ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് കളി. തോല്‍വി അറിയാതെ ഫൈനലിൽ എത്തിയവരാണ് ഇന്ത്യയും, ഇംഗ്ലണ്ടും. ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമും ഒപ്പത്തിനൊപ്പമാണ് . ഓപ്പണിംഗില്‍ ആംഗ്ക്രിഷ് രഘുവംശിക്ക് മറുപടിയായി ജേക്കബ് ബെദല്‍. മധ്യനിരയ്ക്ക് കരുത്തായി ഇന്ത്യക്ക് നായകന്‍ യഷ് ദൂളും ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ടോം പ്രെസ്റ്റും. സെമിയില്‍ സെഞ്ച്വറി നേടിയ ധൂള്‍ […]

News Sports

ഫൈനലിലെത്തിയ അനുജന്മാർക്ക് ആശംസകളുമായി കോഹ്ലി; സന്തോഷം പങ്ക് വെച്ച് താരങ്ങൾ

  • 4th February 2022
  • 0 Comments

അണ്ടര്‍ 19 ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീമിന് പ്രോത്സാഹനവുമായി വിരാട് കോഹ്‌ലി. വിന്‍ഡീസിലുള്ള ഇന്ത്യന്‍ താരങ്ങളുമായി സൂമിലൂടെ ആശയവിനിമയം നടത്തിയ കോഹ്ലി താരങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ഫൈനലിനായി എങ്ങനെ തയ്യാറെടുക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അണ്ടര്‍ 19 ടീമിലെ ചില താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുടെയാണ് സൂം മീറ്റിംഗിന്റെ വിവരം പുറത്തുവിട്ടത്. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമ്പോല്‍ കോലി ആയിരുന്നു നായകന്‍. ലോകകപ്പില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ നായകനും കോലിയാണ്. […]

News Sports

ശ്രീകാന്ത് കിഡംബി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ; ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം

  • 19th December 2021
  • 0 Comments

സെമിഫൈനലിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നിനെ കീഴടക്കി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ശ്രീകാന്ത് കിഡംബി.മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിലാണ് ശ്രീകാന്തിൻ്റെ ജയം. സ്കോർ- 17-21, 21-14, 21-17. ആദ്യ സെറ്റ് ലക്ഷ്യ സെന്നിനോട് അടിയറ വച്ചതിനു ശേഷമാണ് ശ്രീകാന്ത് ജയിച്ചുകയറിയത്. ആദ്യ സെറ്റ് ലക്ഷ്യ 17-21 എന്ന നിലയിൽ സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റ് 21-14 എന്ന സ്കോറിൽ സ്വന്തമാക്കിയ ശ്രീകാന്ത് മൂന്നാം സെറ്റിൽ 21-17 എന്ന സ്കോറിനു […]

Trending

31 പന്തിൽ ഫിഫ്റ്റി; ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അർധ ശതകത്തിൻറെ റെക്കോർഡ് സ്വന്തം പേരിലാക്കി ഓസ്‌ട്രേലിയയുടെ മിച്ചൽ മാർഷ്

  • 15th November 2021
  • 0 Comments

31 പന്തിൽ ഫിഫ്റ്റി തികച്ച് ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അർധ ശതകത്തിൻറെ റെക്കോർഡ് സ്വന്തം പേരിലാക്കി ഫൈനലിൽ ഓസ്‌ട്രേലിയയുടെ വിജയശിൽപിയായ മിച്ചൽ മാർഷ്. ഇന്നലെ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യൻമാരായി. ഡേവിഡ് വാർണർക്കൊപ്പം 92 ഉം ഗ്ലെൻ മാക്‌സ്‌വെല്ലിനൊപ്പം 66 ഉം റൺസ് കൂട്ടുകെട്ട് സൃഷ്‌ടിച്ചാണ് മാർഷ് ഓസീസിൻറെ വിജയശിൽപിയായത്.കളിയിൽ മിച്ചൽ മാർഷായിരുന്നു മാൻ ഓഫ് ദി മാച്ച് . ഇതേ മത്സരത്തിൽ തന്നെ 32 പന്തിൽ അമ്പത് തികച്ച […]

News Sports

കപ്പുയർത്താൻ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും; ടി20 ലോകകപ്പ് ഫൈനൽ ഇന്ന്

  • 14th November 2021
  • 0 Comments

ഐസിസി ടി20 ലോകകപ്പ് ഫൈനൽ മത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ദുബായിൽ നടക്കും. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലാണ് ഫൈനൽ മത്സരം. ആവേശകരമായ സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തോൽപ്പിച്ചാണ് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഫൈനൽ യോഗ്യത നേടിയത്. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായിട്ടുള്ള ഓസ്‌ട്രേലിയയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവിലെ ലോകചാംപ്യന്മാരായ ന്യൂസിലന്‍ഡും തമ്മിലുള്ള കലാശ പോരാട്ടം തീ പാറുമെന്നതിൽ സംശയമില്ല. കംഗാരുക്കളുടെ ബാറ്റിംഗ് കരുത്തും, കിവികളുടെ ബൗളിംഗ് കൃത്യതയും തമ്മിലാകും പ്രധാന പോരാട്ടം. […]

News Sports

ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ

  • 24th July 2021
  • 0 Comments

ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ. ലോക രണ്ടാം നമ്പർ താരമായ ഇന്ത്യയുടെ സൗരഭ് ചൗധരി പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനലിൽ എത്തിയത് . 586 സ്‌കോർ നേടിയാണ് ഫൈനലിൽ പ്രവേശിച്ചത്. 95, 98, 98, 100, 98 , 97 എന്നിങ്ങനെയാണ് സൗരഭ് ചൗധരി വിവിധ റൗണ്ടുകളിൽ നേടിയ സ്‌കോർ. എന്നാൽ അഭിഷേക് വർമയ്ക്ക് വിചാരിച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ല. വിവിധ റൗണ്ടുകളിലായി 94,96,98,97,98, 92 എന്നിങ്ങനെയാണ് താരം നേടിയ സ്‌കോറുകൾ. 17-ാം […]

News Sports

ഇംഗ്ലണ്ടും ഇറ്റലിയും നേർക്കുനേർ; യൂറോപ്യന്‍ രാജാക്കാന്മാരെ ഇന്നറിയാം

  • 11th July 2021
  • 0 Comments

യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കാന്മാരെ ഇന്ന് രാത്രി അറിയാം. യൂറോ കപ്പിന്റെ കലാശക്കൊട്ടിൽ യൂറോപ്പ് ഭരിക്കാന്‍ ഇംഗ്ലണ്ടും ഇറ്റലിയും വെംബ്ലിയില്‍ നേർക്കുനേർ എത്തും. പതിനായിരകണക്കിന് വരുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ ജയം മാത്രം ലക്ഷ്യമിട്ട് ഇരുടീമും ബൂട്ടും കെട്ടി ഇറങ്ങുമ്പോൾ ഫലം അപ്രവചനീയമാണ്. ഇംഗ്ലണ്ടിന് സ്വന്തം നാട്ടിൽ കളിക്കുന്നു എന്ന മുന്‍തൂക്കമുണ്ട് ഇറ്റലിക്ക് അവസാന 53 വര്‍ഷങ്ങളായി യൂറോ കപ്പ് നേടാന്‍ ആയിട്ടില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് കിരീടത്തില്‍ കുറഞ്ഞൊരു ചിന്ത ഉണ്ടാകില്ല. ഈ ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ […]

News Sports

ആവേശ സെമിയിൽ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പ് ഫൈനലില്‍

യൂറോ കപ്പിലെ ആവേശകരമായ സെമിയില്‍ മുന്‍ചാമ്പ്യൻമാരായ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നു.ഷൂട്ടൗട്ടില്‍ 4-2നാണ് മാന്‍സിനിയുടെ ടീമിന്റെ ജയം.നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1 എന്ന നിലയിലായിരുന്നു. 60ാം മിനിറ്റില്‍ സിറോ ഇമ്മൊബിലെയുടെ അസിസ്റ്റില്‍ ചീസയാണ് ഇറ്റലിക്ക് ലീഡ് നല്‍കിയത്. എന്നാല്‍ 20മിനിറ്റിനുള്ളില്‍ ഓല്‍മയുടെ അസിസ്റ്റില്‍ നിന്ന് മൊറാറ്റ സ്‌പെയിനിന്റെ സമനില ഗോള്‍ നേടി. സ്‌പെയിനിന്റെ ഓല്‍മോ, മൊറാറ്റ എന്നിവരുടെ പെനാല്‍റ്റിയാണ് പാഴായത്.ജെറാഡ്, തിയാഗോ എന്നിവരാണ് സ്‌പെയിനിനായി വലകുലിക്കിയത്. ഗോളി ഡൊണാറുമയുടെ തകര്‍പ്പന്‍ സേവുകളാണ് […]

Sports

പെനാൽറ്റിയിൽ പിഴച്ച് റൊണാൾഡോ ഇറ്റാലിയൻ കോപ്പ എവേ ഗോളിൽ യുവന്റസ് ഫൈനലിൽ

  • 13th June 2020
  • 0 Comments

കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ ഇറ്റാലിയ കോപ്പയ്ക്ക് യുവന്റസ് – എ സി മിലാൻ മത്സരത്തോടെ തുടക്കം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞെങ്കിലും യുവന്റസ് ഇറ്റാലിയൻ കോപ്പയുടെ ഫൈനലിൽ എത്തി. നേരത്തെ ഒന്നാം പാദത്തിൽ ഇരുപേരും 1-1 സമനിലയിൽ പിരിഞ്ഞിരുന്നു, ആദ്യ പാദത്തിലെ എവേ ഗോളിന്റെഅടിസ്ഥാനത്തിൽ ടീം ഫൈനലിൽ എത്തി ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ വരവ് ഏറെ കാത്തിരുന്ന ആരാധകർക്ക് ടീം ഫൈനലിൽ എത്തിയെങ്കിലും നിരാശ പകർന്നു . കളിയുടെ 15 ആം മിനുട്ടിൽ യുവന്റസിന് പെനാൽറ്റിയിലൂടെ കിട്ടിയ സുവർണാവസരം […]

Sports

കയാക്കിങ്ങില്‍ കരുത്ത് തെളിയിച്ച് ബാലുശ്ശേരി സ്വദേശി വിശ്വാസ്

അന്തര്‍ദേശീയ കയാക്കിങ്ങില്‍ മലയാളിക്കരുത്ത് തെളിയിച്ച് ബാലുശ്ശേരി സ്വദേശി . മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അന്തര്‍ ദേശീയ കയാക്കിങ്ങില്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ബാലുശ്ശേരി കൂനംചേരി സ്വദേശിയായ വിശ്വാസ്. പതിനൊന്ന് അന്തര്‍ദേശീയ താരങ്ങളോട് ഏറ്റുമുട്ടിയാണ് വിശ്വാസ് പത്താം സ്ഥാനം സ്വന്തമാക്കിയത്. മൂന്നൂവര്‍ഷത്തെ കഠിന പരിശീലനത്തിലൂടെയാണ് വിശ്വാസ് ഫൈനലില്‍ ഇടം നേടിയത്. ഈ വര്‍ഷം ഉത്തരാഘണ്ഡിലെ ദേവപ്രയാഗില്‍ വെച്ച് നടന്ന ഗംഗകയാക്ക് ഫെസ്റ്റിവലിലും വിശ്വാസ് പങ്കെടുത്തിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായ ഗുഡ് വേവില്‍ നിന്ന് കയാക്കിങ്ങ് പടിച്ച വിശ്വാസ് മണാലിയിലും […]

error: Protected Content !!