‘വർഷങ്ങളായി നിങ്ങൾ ചെയ്ത തെറ്റുകള്‍ മറച്ചുവെച്ച് ഖത്തറിനെ വിമർശിക്കുന്നത് തികച്ചും കാപട്യം’; യുറോപ്പിനെതിരെ ഫിഫ പ്രസിഡന്റ്
കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ പെരുമാറ്റത്തെ കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് കാപട്യമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. കഴിഞ്ഞ മൂവായിരം വര്‍ഷങ്ങളായി യൂറോപ്പ് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് അടുത്ത മൂവായിരം വര്‍ഷത്തേക്ക് മാപ്പ് പറഞ്ഞാകണം ഖത്തറിനെ വിമര്‍ശിക്കേണ്ടത്. യൂറോപ്പ് ചൂണ്ടിക്കാണിച്ച ഖത്തറിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, കുടിയേറ്റ തൊഴിലാളികളുടെ ജീവിതം, ഭിന്നലിംഗക്കാരോടുള്ള ഖത്തറിന്റെ മനോഭാവം, മദ്യലഭ്യത തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഫിഫ പ്രസിഡന്റിന്റെ പ്രതികരണം. ‘യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ധാര്‍മിക പാഠം വെറും ഏകപക്ഷീയമായ കാപട്യമാണ്. നിങ്ങള്‍ക്ക് ജീവിതത്തിന്റെ പാഠങ്ങളൊന്നും നല്‍കാന്‍ […]
