ഇന്ന് ശ്രീകൃഷ്ണ ജയന്തി
കോടാനുകോടി ഭക്തർ ഹൃദയത്തിൽ സൂക്ഷിച്ച കാർവർണന്റെ രൂപം കണ്ട് ആസ്വദിച്ച് മനസ്സിൽ പ്രതിഷ്ഠിച്ച് ഭക്തിയിലാറാടുന്ന ദിനമാണ് അഷ്ടമിരോഹിണി. കണ്ണന്റെ ജന്മദിനത്തിൽ പുരാണ വേഷങ്ങൾ അണിഞ്ഞ് മഹാശോഭായാത്രക്കു അണിനിരക്കുന്ന കുട്ടികൾ കാണികളുടെ കണ്ണുകൾക്ക് അമൃതാകും. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും അര്‍ദ്ധരാത്രിവരെ ശ്രീകൃഷ്ണ ജപങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്യണം എന്നാണ് […]

