Kerala News

അവന്ഇരുട്ട് ശീലമാണ്, അവനെ നിങ്ങൾക്ക് തോൽപ്പിക്കാനാകില്ല ;ശ്രീക്കുട്ടന് പിന്തുണയുമായി ഹരീഷ് പേരടി

  • 3rd November 2023
  • 0 Comments

തൃശ്ശൂർ കേരളവർമ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യം ഒരു വോട്ടിന് വിജയിക്കുകയും റീകൗണ്ടിങ്ങിൽ പരാജയപ്പെടുകയും ചെയ്ത കെ.എസ്.യു സ്ഥാനാർഥിയെ പിന്തുണച്ചുകൊണ്ടാണ് ഹരീഷ് പേരടി രം​ഗത്തെത്തിയത്. കാഴ്ചപരിമിതനായ ശ്രീക്കുട്ടന് ഇരുട്ട് ശീലമാണെന്നും അവനെ തോൽപ്പിക്കാനാകില്ലെന്നും നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്. ഇരുട്ടിൽ എന്തെല്ലാം കപടതകൾ, കള്ളങ്ങൾ, കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ. പകലിലെ […]

Kerala News

അശ്‌ളീല സെക്രട്ടറി, കാണിക്കുന്നത് സ്ഥാനത്തിന്റെ നിലവാരം; എം വി ഗോവിന്ദനെതിരെ കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

  • 19th June 2023
  • 0 Comments

പോക്സോ കേസിൽ തനിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ പി സി സി സെക്രട്ടറി കെ സുധാകരൻ. ഗോവിന്ദൻ അശ്‌ളീല സെക്രട്ടറി ആണെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്നും സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.‘അല്പമെങ്കിലും സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ക്കും സി.പി.എമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? നാട്ടിലെ മുഴുവന്‍ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തില്‍ സ്വയം നില്‍ക്കുമ്പോള്‍, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി […]

Kerala News

ട്രാന്‍സ് വിഭാഗങ്ങളോട് സമൂഹം പുലർത്തുന്ന അവമതിപ്പാണ് കണ്ടത്; പ്രവീണിന്റേത് രക്തസാക്ഷിത്വം; ആർ ബിന്ദു

പ്രവീൺ നാഥിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. ട്രാന്‍സ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലര്‍ത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടതെന്നും പ്രവീണ്‍ നാഥിന്റേത് രക്തസാക്ഷിത്വമാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സമാനമായ സൈബര്‍ അധിക്ഷേപങ്ങളില്‍ മനസ് ചത്ത് ജീവിതം അവസാനിപ്പിച്ചവര്‍ വേറെയും എത്രയോ പേരുണ്ട്. ഇനിയും ഇത്തരമൊരു ദുരന്ത വാര്‍ത്തയ്ക്ക് അരങ്ങൊരുക്കാന്‍ ചോരക്കൊതിപൂണ്ട് നില്‍ക്കരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രിയപ്പെട്ട പ്രവീണ്‍നാഥിന്റെ […]

Kerala

‘എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ആദ്യം കുഴിമന്തി എന്ന പേര് നിരോധിക്കും’; ചർച്ചയായി വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ്

  • 1st October 2022
  • 0 Comments

മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് കരകയറ്റാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്നെഴുതിയ വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ ആദ്യം ചെയ്യുക കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. “ഒരു ദിവസത്തേക്ക്‌ എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്. പറയരുത്, കേൾക്കരുത്, […]

error: Protected Content !!