Kerala News

ഫാത്തിമ ഹോസ്പിറ്റലിലെ ഡോക്ടറെആക്രമിച്ച കേസ്;പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈകോടതി

  • 5th April 2023
  • 0 Comments

ഫാത്തിമ ഹോസ്പിറ്റലിലെ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതികളായ സൽമാനുൽ ഫാരിസ്, റാഷിദ് എന്നിവരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഡോക്ടർമാർക്കെതിരായ ആക്രമണം നീതികരിക്കാനാവില്ലെന്ന് ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ആക്രമണത്തിനിരയായ ഡോക്ടർ നൽകിയ ഹർജിയിലാണ് കോടതി നടപടി. പ്രസവത്തിന് ശേഷം യുവതിയുടെ കുഞ്ഞ് മരിച്ചതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ കയ്യാങ്കളി നടന്നത്. മരിച്ച കുഞ്ഞിന്റെ പിതാവാണ് കേസിലെ പ്രതികളിൽ ഒരാളായ സൽമാനുൽ ഫാരിസ്. ഇയാളുടെ ബന്ധുവാണ് റാഷിദ്. ഇരുവരും കേസിൽ രണ്ടും മൂന്നും പ്രതികളാണ്. ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ […]

Local News

പിഞ്ചു കുഞ്ഞു മരിച്ച സംഭവത്തിൽ ഫാത്തിമ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നാളെ രാവിലെ 10 മണിക്ക്

  • 12th March 2023
  • 0 Comments

കോഴിക്കോട്: പിഞ്ചു കുഞ്ഞു മരിച്ച സംഭവത്തിൽ ഫാത്തിമ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നാളെ രാവിലെ 10 മണിക്ക് നടത്തുമെന്ന് നൗഷാദ് തെക്കയിലും, സൈനുദീൻ നിസാമിയും പറഞ്ഞു. കുന്ദമംഗലം സ്വദേശിനി ഹാജറ നജയുടെ പ്രസവത്തിനായി കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയെങ്കിലും കുഞ്ഞിന് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ഡോക്ടർക്കും, ആശുപത്രിക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നളെ തിങ്കൾ(13) രാവിലെ 10 മണിക്ക് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ മുന്നിലേക്ക് ബന്ധുക്കളും നാട്ടുകാരും നടത്തുന്ന മാർച്ചിൽ എല്ലാ […]

Kerala News

ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചു;6 പേർക്കെതിരെ കേസ്

  • 5th March 2023
  • 0 Comments

ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട് ഡോക്ടര്‍ക്ക് മര്‍ദ്ദനം.ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പികെ അശോകനാണ് മര്‍ദ്ദനമേറ്റത്.സംഭവത്തിൽ 6 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.ഫാത്തിമ ആശുപത്രിയിൽ വെച്ച് ഒരാഴ്ച മുമ്പ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞു പ്രസവത്തിനിടെ മരിച്ചിരുന്നു. എങ്കിലും ശാരീരിക ആവശതകളെ തുടർന്ന് യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോക്ടർ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി ടി സ്കാൻ റിസൾട്ട്‌ വൈകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിനിടയിലാണ് രോഗിയുടെ ബന്ധുക്കൾ നഴ്സിംഗ് കൌണ്ടറിന്റെ ചില്ലുകൾ ചെടിച്ചട്ടികൾ കൊണ്ട് എറിഞ്ഞു തകർത്തത്. […]

error: Protected Content !!