കാലാവസ്ഥ വ്യതിയാനം തിരിച്ചടിയാവും; വിള ഉത്പാദനത്തില്‍ വലിയ കുറവുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്
കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായേക്കും. സംസ്ഥാനത്തെ കാര്‍ഷിക വിള ഉത്പാദനത്തില്‍ വലിയ കുറവുണ്ടാക്കുമെന്ന് വിദഗ്ധ പഠന റിപ്പോര്‍ട്ട്. നെല്ലുത്പാദനത്തില്‍ 40 ശതമാനം വരെ കുറവുണ്ടായേക്കാം. എന്നാല്‍ കാലാവസ്ഥാ മാറ്റത്തിലും മരച്ചീനി പിടിച്ച് നില്‍ക്കും. 17 ശതമാനം ഇടിവ് മാത്രം ഉണ്ടാകും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. കാലം തെറ്റിയ മഴ, താപനിലയില്‍ ഏറ്റക്കുറച്ചില്‍, സംസ്ഥാനത്തും കാലാവസ്ഥ വ്യതിയാനം വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. കാലവര്‍ഷക്കാലത്ത് മഴ സാധാരണ നിലയിലായിരുന്നെങ്കില്‍ തുലാവര്‍ഷക്കാലത്ത് കിട്ടേണ്ട മഴ […]