Trending

കാർഷിക നിയമം സ്റ്റേ ചെയ്ത് സുപ്രീം കോടതി

  • 12th January 2021
  • 0 Comments

കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി മൂന്നു നിയമങ്ങളും നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു. നിയമത്തിനെതിരെ കര്‍ഷക സംഘടനകൾ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.  വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. കോടതി ആ റിപ്പോര്‍ട്ട് പരിഗണിക്കും. അത് വരെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് മരവിപ്പിക്കുകയാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. 

National News

ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണം കർഷകരോട് നേതാക്കൾ

  • 10th January 2021
  • 0 Comments

കർഷക പോരാട്ടത്തിനിടെ സിംഗുവിൽ ഒരു കർഷകൻ കൂടി ആത്മഹത്യാ ചെയ്ത പശ്ചാത്തലത്തിൽ കർഷക നേതാക്കൾ ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കർഷകരോട് ആവിശ്യപ്പെട്ടു.ഡൽഹി അതിർത്തിയിലെ പ്രക്ഷോഭകേന്ദ്രങ്ങളിൽ ഇതുവരെ ആത്മഹത്യ ചെയ്തവരുടെ എണ്ണം അഞ്ചായി. അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം നാൽപത്തിയാറാം ദിവസത്തിലേക്ക് കടന്നു. സിംഗുവിൽ ഇന്ന് കർഷക നേതാക്കൾ യോഗം ചേർന്ന് ഭാവിപരിപാടികൾ നിശ്ചയിക്കും.

National News

കർഷക പ്രക്ഷോഭം; എട്ടാംവട്ട ചര്‍ച്ചയും പരാജയം

  • 8th January 2021
  • 0 Comments

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.ഇനി ഈ മാസം 15 ന് വീണ്ടും ചർച്ച നടത്തും. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ശേഷം സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

National News

കർഷക പ്രക്ഷോഭം 44-ാം ദിവസത്തിലേക്ക് ; കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ എട്ടാംവട്ട ചർച്ച ഇന്ന്

  • 8th January 2021
  • 0 Comments

കേന്ദ സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം നാൽപത്തിനാലാം ദിവസത്തിലേക്ക് കടന്നു ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദില്ലി വിഗ്യാൻ ഭവനിൽ കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ എട്ടാംവട്ട ചർച്ച ഉണ്ട് . നിയമങ്ങൾ പിൻവലിക്കില്ല എന്ന നിലപാട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമർ വീണ്ടും ആവർത്തിച്ചിട്ടുണ്ട്. കർഷക സംഘടനകളുമായുള്ള ചർച്ചയ്ക്കു മുമ്പ് നിലപാട് കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. കുടുതൽ പരിഷ്ക്കാര നടപടികൾ ഉണ്ടാകുമെന്ന് കൃഷിസഹമന്ത്രി കൈലാഷ് ചൗധരി പറയുന്നു. താങ്ങുവിലയുടെ കാര്യത്തിൽ നിയമപരമായ പരിരക്ഷ നൽകാമെന്ന […]

National News

കർഷക സമരങ്ങളിൽ കോവിഡ് ആശങ്ക അറിയിച്ച് സുപ്രിംകോടതി

  • 7th January 2021
  • 0 Comments

ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരത്തിൽ കോവിഡ് ആശങ്ക അറിയിച്ച് സുപ്രിംകോടതി. സമരം നിസാമുദ്ദീനിൽ ഉണ്ടായ സ്ഥിതി ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സമരങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും സമരം രോഗ വ്യാപനത്തിന് കാരണമാകുമോ എന്നും സുപ്രീംകോടതി ചോദിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചല്ല കർഷക സമരമെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളിൽ കേന്ദ്ര സർക്കാരിനോട് സുപ്രിംകോടതി റിപ്പോർട്ട് തേടി. തബ്​ലീഗ്​ സമ്മേളനത്തിന്‍റെ സമയത്തുണ്ടായ അതേ സാഹചര്യമാണ്​ കർഷക സമരത്തിലും നില നിൽക്കുന്നത്​. […]

നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകൾ;ഇന്നത്തെ ചര്‍ച്ച നിർണായകം

  • 30th December 2020
  • 0 Comments

കാർഷിക നിയമത്തിൽ നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകൾ. നിയമങ്ങൾക്കൊപ്പം വൈദ്യുതി നിയന്ത്രണ നിയമവും പിൻവലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദില്ലിയിൽ കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കാനായി കർഷക നേതാക്കൾ എത്തി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒട്ടും പിറകോട്ടില്ലെന്ന് കർഷകർ. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ളിക് ദിനത്തിൽ ഒരു ലക്ഷം ട്രാക്ടറുകൾ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യും. അതിനുള്ള ഒരുക്കങ്ങൾ ഗ്രാമങ്ങളിൽ തുടരുകയാണെന്ന് കർഷകർ വ്യക്തമാക്കി. സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് […]

കൃഷി എന്താണെന്ന് പോലും അറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരം;രാജ്നാഥ് സിം​ഗ്

  • 27th December 2020
  • 0 Comments

കൃഷി എന്താണെന്ന് പോലും അറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് രാജ്നാഥ് സിം​ഗ്. കർഷക പ്രക്ഷോഭം ഒരുമാസം പിന്നിടുമ്പോഴും നിലപാടുകളിൽ അയവുണ്ടാവില്ലെന്നാണ് കേന്ദ്രസർ‍ക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കാർഷിക നിയമം പിൻവലിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കർഷകസംഘടനകളുടെ മറ്റാവശ്യങ്ങളിൽ ചർച്ചയാവാം. ഈമാസം 29ന് നടക്കുന്ന ചർച്ചയിൽ നിയമം പിൻവലിക്കുന്നത് ആദ്യവിഷയമായി ചർച്ച ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കേന്ദ്രം നിരാകരിച്ചത്. ദില്ലി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയിൽ പങ്കെടുക്കാൻ കര്‍ഷക […]

കർഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  • 23rd December 2020
  • 0 Comments

അധികാരത്തിന്‍റെ ഹുങ്ക് ഉപയോഗിച്ച് എന്തിനേയും അടിച്ചമർത്തിക്കളയാം എന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനേറ്റ അടിയാണ് കര്‍ഷക പ്രക്ഷോഭമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങേണ്ടതല്ല ഈ പ്രക്ഷോഭമെന്നും കേന്ദ്രത്തിന്‍റെ കര്‍ഷകവിരുദ്ധ നയത്തിനെതിരെ എല്ലാ കോണില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഇതൊന്നും ബാധിക്കില്ലെന്ന ചിന്തയില്‍ ഇരിക്കുന്നവര്‍ ഒന്ന് ഓര്‍ക്കണം, രാജ്യത്ത് ഒരു ഭക്ഷ്യക്ഷാമം ഉണ്ടായാൽ അത് ഏറ്റവുമാദ്യം ബാധിക്കുന്നത് […]

കർഷക പ്രക്ഷോഭം; 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് കർഷക നേതാക്കൾ

  • 21st December 2020
  • 0 Comments

ഡൽഹി അതിർത്തിയിൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് കർഷക നേതാക്കൾ. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ റിലേ നിരാഹാരം തുടരാനാണ് തീരുമാനം. സിംഗു അതിർത്തിയിൽ പതിനൊന്ന് കർഷക സംഘടനകളുടെ നേതാക്കളാണ് ഇന്ന് നിരാഹാരമിരിക്കുന്നത്. അതേസമയം, ചർച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കത്തിന് കർഷക സംഘടനകൾ ഇന്ന് മറുപടി നൽകും. കത്തിൽ പുതുതായി ഒന്നുമില്ലെന്നാണ് സംഘടനകളുടെ പൊതുവികാരം. കാർഷിക നിയമങ്ങൾ പിൻവലിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ കേന്ദ്രം ആദ്യം നിലപാട് വ്യക്തമാക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ […]

സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരേണ്ടതില്ലെന്ന് കർഷകർക്ക് നിയമോപദേശം;കർഷക സമരം 25-ാം ദിവസത്തിലേക്ക്

  • 20th December 2020
  • 0 Comments

ഷഹീൻബാഗ് സമരത്തിൽ ഉണ്ടായതുപോലെയുള്ള അനുഭവം സുപ്രീം കോടതിയിൽ കക്ഷി ചേർന്നാൽ ഉണ്ടാകുമെന്ന് കർഷകർക്ക് നിയമോപദേശം. ഈ വിഷയം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും.കർഷക സമരം 25 ആം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച […]

error: Protected Content !!