പ്രതിപക്ഷ ബഹളത്തിൽ പ്രക്ഷുബ്ധമായി രാജ്യസഭ;ഇറങ്ങിപ്പോക്കും ബഹളവും

  • 2nd February 2021
  • 0 Comments

കര്‍ഷക സമരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ പലതവണ നിര്‍ത്തിവെച്ചു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രതിപക്ഷത്തിന് എതിര്‍പ്പുകൾ ഉന്നയിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യനായിഡു വ്യക്തമാക്കി.രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭാ നടപടികൾ തുടങ്ങിയത്. ചട്ടം 267 പ്രകാരം സഭാനടപടികൾ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയ അംഗങ്ങൾ നൽകിയ നോട്ടീസ് […]

National News

സിംഘുവിലെ സംഘർഷം; കർഷകരടക്കം 44 പേർ അറസ്റ്റിൽ

  • 30th January 2021
  • 0 Comments

കർഷക സമരവേദിയായ സിംഘുവിൽ ഇന്നലെ ഉണ്ടായ അക്രമത്തിൽ കർഷകരടക്കം 44 പേർ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനെ വാളുകൊണ്ട് ആക്രമിച്ച 22 കാരനായ രഞ്ജീത് സിംഗ് ഉൾപ്പെടെയാണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനടക്കമാണ് ഇവർക്കെതിരെ കേസെടുത്തത്. അലിപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്കായിരുന്നു സിംഘുവിലെ സംഘർഷം. പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കർഷകർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. അതേസമയം, ഇന്നും […]

സർദേശായിക്ക് രണ്ടാഴ്ച ‘വിലക്കേർപ്പെടുത്തി’ ഇന്ത്യ ടുഡേ,

  • 28th January 2021
  • 0 Comments

സീനിയര്‍ ആങ്കറും കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിക്ക് പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും രണ്ടാഴ്ചത്തേക്ക്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന് ട്വീറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് പുറമേ ഒരുമാസത്തെ ശമ്പളവും കുറച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ രജ്ദീപ് സര്‍ദേശായി തയ്യാറായില്ലെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാക്ടര്‍ റാലിക്കിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടത്. കര്‍ഷകര്‍ക്ക് നേരെ പൊലീസ് […]

National News

രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

  • 28th January 2021
  • 0 Comments

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ നടത്തുന്ന പ്രസംഗം 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പുതിയ കാര്‍ഷിക ബില്ലുകള്‍ പ്രതിപക്ഷമില്ലാതെ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി നാളെയാണ് രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യുക. കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ആര്‍ജെഡി, സിപിഎം, സിപിഐ, മുസ്ലിംലീഗ്, ആര്‍എസ്പി, പിഡിപി, എംഡിഎംകെ, […]

National News

ഭൂരിപക്ഷം കർഷകരും വിദഗ്​ധരും നിയമത്തെ അനുകൂലിക്കുന്നു;നരേന്ദ്ര സിങ്​ തോമർ

  • 17th January 2021
  • 0 Comments

ഭൂരിപക്ഷം കർഷകരും വിദഗ്​ധരും കാർഷിക നിയമത്ത അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമർ. ജനുവരി 19ന്​ നടക്കുന്ന യോഗത്തിൽ നിയമത്തിലെ ഓരോ വ്യവസ്ഥയെ കുറിച്ചും ചർച്ചയാകാമെന്ന്​ തോമർ പറഞ്ഞു.ഭൂരിപക്ഷം കർഷകരും വിദഗ്​ധരും നിയമത്തെ അനുകൂലിക്കുകയാണ്​. സുപ്രീംകോടതി വിധിയോടെ നിയമം തൽക്കാലത്തേക്ക്​ നടപ്പിലാക്കില്ലെന്ന്​ ഉറപ്പായിട്ടുണ്ട്​.മണ്ഡികളിലെ വ്യാപാരം, വ്യാപാരികളുടെ രജിസ്​ട്രേഷൻ തുടങ്ങിയവയിലെല്ലാം കർഷക യൂണിയനുകളുടെ അഭിപ്രായം കൂടി ചർച്ച ചെയ്യാം. വൈക്കോൽ കത്തിക്കുന്നതിലും ഇലക്​ട്രിസിറ്റിയിലും ചർച്ചയാകാം. എന്നാൽ, നിയമങ്ങൾ പിൻവലിക്കുകയെന്ന ഒറ്റ കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്​ കർഷക സംഘടനകൾ ചെയ്യുന്നതെന്ന്​ […]

National News

കര്‍ഷക സംഘടനകള്‍ എന്‍ഐഎക്ക് മുന്നില്‍ ഹാജരാകില്ല

  • 17th January 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിയില്‍ കീഴടങ്ങില്ലെന്നും സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങില്ലെന്നും എന്‍ഐഎ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്താനും കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചു.കര്‍ഷക സംഘടനകള്‍ എന്‍ഐഎക്കു മുന്നില്‍ ഹാജരാകില്ല. ചൊവ്വാഴ്ച സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും ഈ വിഷയം ഉന്നയിക്കും.ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസിലാണ് നാല്‍പ്പതിലധികം കര്‍ഷക നേതാക്കള്‍ക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയത്. കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും പഞ്ചാബി നടന്‍ ദീപ് സിദ്ദു എന്നിവരോട് ഇന്ന് ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍, സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ […]

കർഷക സംഘടന നേതാവിന് എൻഐഎ നോട്ടീസ്

  • 16th January 2021
  • 0 Comments

സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിങ്ങ് സിർസയ്ക്ക് എൻഐഎ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്.സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതെ സമയം കേന്ദ്ര സർക്കാരും കർഷക സംഘടനകളുമായി ഇന്നലെ നടന്ന ഒൻപതാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ട് പോവാൻ തന്നെയാണ് കർഷകരുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തിൽ സമാധാനപരമായി ട്രാക്ടർ റാലി നടത്തുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള പത്താംവട്ട ചർച്ച.

National News

കർഷക സമരം ;ഒന്‍പതാംവട്ട ചർച്ചയും പരാജയം

  • 15th January 2021
  • 0 Comments

കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ഒമ്പതാം വട്ട ചർച്ചയും പരാജയം. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നും താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. നിയമം പിൻവലിക്കാനാകില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. 19ന് കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും.

കർഷക സമരം;കേന്ദ്ര സർക്കാരുമായുള്ള ഒമ്പതാം വട്ട ചർച്ച ഇന്ന്

  • 15th January 2021
  • 0 Comments

കാര്‍ഷിക നിയമത്തിനെതിരെ നിയമം പിൻവലിക്കാനുള്ള ആവശ്യവുമായി സമരം ചെയ്യുന്ന കർഷക സംഘടനകളും കേന്ദ്ര സർക്കാരുമായി ഒമ്പതാം വട്ട ചർച്ച ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും.നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. ചർച്ച, തുറന്ന മനസ്സോടെയാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷക സമരത്തിൽ ഇടപെടാൻ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചർച്ച കൂടിയാണിത്. അതേസമയം കേരളത്തിൽ നിന്ന് കിസാൻ സഭയുടെ നേതൃതത്തിൽ എത്തിയ അഞ്ഞൂറോളം കർഷകർ ഇന്ന് രാജസ്ഥാൻ അതിർത്തിയായ […]

National News

കാർഷിക നിയമം; സുപ്രീം കോടതിയുടെ നാലംഗ സമിതിക്കെതിരെ ശശി തരൂർ

  • 13th January 2021
  • 0 Comments

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സമരം പരിഹരിക്കാൻ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിക്കെതിരെ പരിഹാസവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത് . ”കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നാണ്” Forming this committee must have been a real challenge. How to find four people from among […]

error: Protected Content !!