ഇന്ന് വിജയദിനം; ഉപരോധം അവസാനിപ്പിച്ച് കർഷകർ തിരികെ ഗ്രാമങ്ങളിലേക്ക്
ആവിശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ 15 മാസം നീണ്ട സഹനസമരം അവസാനിപ്പിച്ച് ആഹ്‌ളാദത്തില്‍ കർഷകര്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. സിംഘു, തിക്രി, ഗാസിയാബാദ് അതിര്‍ത്തികളില്‍നിന്ന് പഞ്ചാബിലേക്കും ഹരിയാനയിലേക്കും ഇന്നു വിജയയാത്രയായി മടങ്ങും. ഡൽഹി അതിർത്തിയിൽ ചില ചടങ്ങുകൾ നടത്തിയ ശേഷം കർഷകർ മടക്കയാത്ര ആരംഭിക്കും. കർഷകർക്കെതിരെ നിരത്തിയ ബാരിക്കേഡുകൾ പൊലീസ് നീക്കുകയാണ്. വിക്ടറി മാർച്ച് നടത്തിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ച് കർഷകർ ട്രാക്ടറുകളിൽ സ്വദേശത്തേക്ക് മടങ്ങുന്നത്.കർഷക വിരുദ്ധമെന്ന ആരോപണമുയർന്ന മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും കൃഷിമന്ത്രാലയം […]