National News

കര്‍ഷക പ്രക്ഷോഭം; സര്‍ക്കാര്‍ നയം പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കും

  • 18th December 2020
  • 0 Comments

കര്‍ഷക പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ നയം വ്യക്തമാക്കും. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലിനു പിന്നാലെയാണ് പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യുന്നത്. ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും പ്രധാനമന്ത്രി പങ്കെടുക്കുക. പുതിയ നിയമങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ കര്‍ഷകര്‍ക്ക് കത്ത് അയച്ചിരുന്നു. താങ്ങുവില നിര്‍ത്തലാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വിശ്വസിക്കരുത്, ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് തോമര്‍ കത്തില്‍ വ്യക്തമാക്കി. […]

National News

കര്‍ഷക പ്രതിഷേധത്താല്‍ പ്രതിദിന നഷ്ടം 3500 കോടിയെന്ന് കേന്ദ്രസര്‍ക്കാറിന് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ മുന്നറിയിപ്പ്

  • 15th December 2020
  • 0 Comments

ഡല്‍ഹിയിലെ ആഴ്ചകളായി തുടരുന്ന കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ നേരിടാന്‍ പോകുന്നത് കനത്ത തിരിച്ചടിയായിരിക്കുമെന്ന് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഓഫ് ഇന്ത്യ. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സമരം കഴിയുന്നതും വേഗം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. പുതിയ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ തുടരുന്ന പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോടും കര്‍ഷക സംഘടനകളോടും സമിതി അഭ്യര്‍ത്ഥിച്ചത്. പ്രതിഷേധം മൂലം ഗതാഗത തടസ്സമുള്‍പ്പെടെ സംഭവിക്കുന്നുണ്ടെന്നും […]

National News

കര്‍ഷക പ്രക്ഷോഭത്തിനിടെ ഗുജറാത്തിലെ കര്‍ഷകരെ കാണാന്‍ നരേന്ദ്രമോദി; മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് കര്‍ഷകര്‍

  • 15th December 2020
  • 0 Comments

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിനിടെ ഗുജറാത്തിലെ ചില കര്‍ഷകരെ മാത്രം കാണാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ഗുജറാത്തിലെ കച്ചില്‍ ഹൈബ്രിഡ് റിന്യൂവബിള്‍ എനര്‍ജി പാര്‍ക്കിന്റെ ശിലാസ്ഥാപനത്തിന് എത്തുന്ന മോദിയാണ് ആ പ്രദേശത്തെ ചില കര്‍ഷകരെ കാണുമെന്ന് അറിയിച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇരുപത് ദിവസത്തിലേറെയായി കര്‍ഷകര്‍ സമരത്തിലാണെങ്കിലും ഇവരുമായി ചര്‍ച്ച നടത്താന്‍ മോദി ഇതുവരെയും തയ്യാറായിട്ടില്ല. അമിത് ഷായും നരേന്ദ്ര സിംഗ് തോമറും രാജ്‌നാഥ് സിംഗുമടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇതുവരെയുള്ള ചര്‍ച്ചകളെല്ലാം നടന്നത്. പ്രതിഷേധക്കാരെ […]

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി രാജിവെച്ചു

  • 13th December 2020
  • 0 Comments

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി രാജിവച്ചു. ലഖ്മിന്ദര്‍ സിങ് ജാഖറാണ് രാജിവച്ചത്. താന്‍ ഇന്ന് അനുഭവിക്കുന്ന സ്ഥാനങ്ങള്‍ അച്ഛന്‍ വയലില്‍ ജോലി ചെയ്ത് പഠിപ്പിച്ച് നേടിയ താണെന്നും കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു എന്നും ജാഖര്‍ പറഞ്ഞു. ഡല്‍ഹിയിലെത്തി സമരത്തിന്റെ ഭാഗമാകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാഖര്‍ അറിയിച്ചു. ചണ്ഡീഗഡിലെ ജയില്‍ ഡിഐജിയായിരുന്ന ലഖ്മീന്ദര്‍ കഴിഞ്ഞ മെയില്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ലഖ്മീന്ദര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കുന്നത്. എന്നാല്‍ കര്‍ഷക […]

ദില്ലി ചലോ മാര്‍ച്ച്; കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസ്

  • 13th December 2020
  • 0 Comments

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നാളെ നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ തടഞ്ഞ് പൊലീസ്. രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പൂരില്‍വച്ചാണ് കര്‍ഷകരെ പൊലീസ് തടഞ്ഞത്. അതിര്‍ത്തിയില്‍ സൈന്യത്തേയും പൊലീസിനൊപ്പം വിന്യസിച്ചിട്ടുണ്ട്. ജയ്പൂര്‍ ഡല്‍ഹി ദേശീയപാത അടച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആയിരത്തില്‍പരം കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്. അതേസമയം, കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി ലഖ്മിനര്‍ സിംഗ് ജാഖര്‍ രാജിവച്ചു. ഡല്‍ഹിയിലെത്തി സമരത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

National News

രണ്ടാം ഘട്ട ദില്ലി ചലോ മാര്‍ച്ചിന് ഇന്ന് തുടക്കം; സമരത്തിന് പശുക്കളേയും അണിനിരത്തി കര്‍ഷകര്‍

  • 13th December 2020
  • 0 Comments

കേന്ദ്ര സര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ചുള്ള വാഗ്ദാനത്തിനും കര്‍ഷകരെ അനുനയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇതോടു കൂടി രണ്ടാം ഘട്ട ദില്ലി ചലോ മാര്‍ച്ചിന് തുടക്കമിട്ടിരിക്കുകയാണ് കര്‍ഷകര്‍. ഇന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ട ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള മറ്റു ദേശീയപാതകള്‍ കൂടി ഉപരോധിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്‌സ്പ്രസ് പാതയും ഉപരോധിച്ചുകൊണ്ടുള്ള മാര്‍ച്ച് ആരംഭിച്ചു കഴിഞ്ഞു. ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ എത്തുന്നത്. പ്രധാനമായും രാജസ്ഥാന്‍, ഹരിയാന, […]

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്

  • 11th December 2020
  • 0 Comments

കാര്‍ഷിക നിയമത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കും. ഭാരതീയ കിസാന്‍ യൂണിയനാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ഹരജിയില്‍ പറയുന്നു. അതേസമയം, കര്‍ഷക പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുമ്പോഴും നിയമം പിന്‍വലിക്കില്ലെന്ന പിടിവാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഒരു നിയമവും പൂര്‍ണമായി കര്‍ഷകരെ ബാധിക്കുന്നതല്ലെന്നുമാണ് കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യാവാഴ്ച പറഞ്ഞത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന […]

National News

കര്‍ഷകര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി

  • 11th December 2020
  • 0 Comments

കര്‍ഷകര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കൃഷിമന്ത്രി നല്‍കുന്ന വിശദീകരണം കര്‍ഷകര്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഏതുസമയവും തയാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷക പ്രക്ഷോഭം ആളിക്കത്തുമ്പോഴും പരിഹാരശ്രമങ്ങളിലെ മെല്ലെപ്പോക്ക് തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. ആറാംവട്ട ചര്‍ച്ചയ്ക്കുള്ള തീയതിയില്‍ ഇതുവരെയും ധാരണയായില്ല. കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന […]

error: Protected Content !!