National News

കർഷക പ്രക്ഷോഭം;ക​ർ​ഷ​ക​രു​ടെ ​ട്രാ​ക്​​ട​ർ റാ​ലി തുടങ്ങി

  • 7th January 2021
  • 0 Comments

കേന്ദ്ര സർക്കാരിന്റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ ​ട്രാ​ക്​​ട​ർ റാ​ലി തുടങ്ങി. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ൽ നടത്തുന്ന കി​സാ​ൻ പ​രേ​ഡി​ന് മുന്നോടിയായുള്ള റിഹേഴ്സൽ റാലിയാണ് ഇന്ന് നടക്കുന്നത്. തിക്രി, ഗാസിപൂർ, സിം​ഘു അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള കർഷകർ ടാക്ടറുമായി മനേസ്വർ-പൽവാൽ ഹൈവേയിലെത്തും. അവിടെ നിന്നും ഹൈവേയിലൂടെ ഡൽഹി അതിർത്തിയിലേക്ക് എത്തും. കർഷകർ നടത്തുന്ന റിഹേഴ്സൽ റാലി ഡൽഹി അതിർത്തിയായ ഗാസിപൂരിലെത്തുെമന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.കേന്ദ്ര സർക്കാർ കർഷകരുമായി നടത്തുന്ന എട്ടാംവട്ട ചർച്ച […]

National News

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്കയുമായി സുപ്രീംകോടതി ; സാഹചര്യങ്ങളില്‍ പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്നും കോടതി

  • 6th January 2021
  • 0 Comments

ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചു. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കും. കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നിരീക്ഷണത്തോട്, ആരോഗ്യകരമായ ചര്‍ച്ച തുടരുകയാണെന്ന് സോളിസിറ്റര്‍ […]

National News

കരാര്‍ കൃഷിയിലേക്കോ കോര്‍പ്പറേറ്റ് കൃഷിയിലേക്കോ ഇല്ല; കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി റിലയന്‍സ്

  • 4th January 2021
  • 0 Comments

കര്‍ഷകരുടെ ജിയോ ബഹിഷ്‌കരണാഹ്വാനത്തിന് പിന്നാലെ കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കരാര്‍ കൃഷിയിലേക്കോ കോര്‍പ്പറേറ്റ് കൃഷിയിലേക്കോ ഇല്ലെന്ന് റിലയന്‍സ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി. ഇക്കാര്യം റിലയന്‍സ് പുറത്തിറങ്ങിയ പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്. താങ്ങുവിലയില്‍ കുറവ് വരുത്തി കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കില്ല, ഏതെങ്കിലും പ്രദേശത്ത് കരാര്‍ കൃഷിക്കായി റിലയന്‍സ് ഭൂമി വാങ്ങില്ല, അങ്ങനെ ഭൂമി വാങ്ങി കരാര്‍ കൃഷി നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. രാജ്യത്തെ അന്നദാതാക്കളായ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി മാത്രമെ മുന്നോട്ട് പോവുകയുള്ളൂവെന്നും റിലയന്‍സ് പ്രസ്താവനയില്‍ […]

National News

കര്‍ഷകസമരം; ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകവുമായി പോലീസ്

  • 4th January 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം. കര്‍ഷകരുടെ മാര്‍ച്ച് തടയാന്‍ നിരവധി തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന പ്രധാന പ്രതിഷേധത്തില്‍ പങ്കുചേരുന്നതിനായാണ് കര്‍ഷകര്‍ ഹിരിയാന അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്. ഇവരെ എന്നാല്‍ ഹരിയാന പൊലീസ് തടയുകയായിരുന്നു. കര്‍ഷകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഹരിയാനയിലെ രെവാരി- ആല്‍വാര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സമരക്കാരെ മസാനിയിലുള്ള ഒരു മേല്‍പ്പാലത്തില്‍ […]

കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സോണിയഗാന്ധി; കേന്ദ്രം ഭരിക്കുന്നത് ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരിയായ സര്‍ക്കാരെന്നും സോണിയ

  • 3rd January 2021
  • 0 Comments

ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. കര്‍ഷക പ്രക്ഷോഭം ഒരു മാസം പിന്നിട്ടിട്ടും യാതൊരു നടപടിയുമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് ജനാധിപത്യസംവിധാനത്തിന് ചേര്‍ന്നതല്ലെന്നും സോണിയ പറഞ്ഞു. ‘കൊടുംതണുപ്പും മഴയും സഹിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം 39 ദിവസം പിന്നിടുകയാണ്. ഞാനുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്‍മാര്‍ക്ക് വേണ്ടിയാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്. അമ്പതിലധികം കര്‍ഷകര്‍ മരണമടഞ്ഞു. ചിലര്‍ ആത്മഹത്യ ചെയ്തു. എന്നിട്ടും മോദിയ്ക്കോ അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കോ മനംമാറ്റം ഉണ്ടായില്ല’, […]

National News

അടുത്ത യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ പെട്രോള്‍ പമ്പുകളും മാളുകളും അടപ്പിക്കും, ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്; പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍

  • 2nd January 2021
  • 0 Comments

കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ജനുവരി നാലിന് വിളിക്കുന്ന യോഗത്തില്‍ അനുകൂല തീരുമാനമല്ല ഉണ്ടാവുന്നതെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന് കര്‍ഷകര്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവിലയില്‍ നിയമപരമായ സാധുത നല്‍കുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ആറാം ഘട്ട ചര്‍ച്ചയാണ് ജനുവരി നാലിന് നടക്കുന്നത്. ഇതിന് മുന്‍പ് നടന്ന യോഗങ്ങളിലെല്ലാം തന്നെ തങ്ങള്‍ ഉന്നയിച്ചതില്‍ വെറും അഞ്ച് ശതമാനം പ്രശ്നങ്ങളില്‍ മാത്രമെ ചര്‍ച്ച നടന്നിട്ടുള്ളൂവെന്നും കര്‍ഷകര്‍ പറയുന്നു. ‘ജനുവരി […]

National News

36-ാം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; പുതുവത്സരാഘോഷം സര്‍ക്കാറിനെതിരായ പ്രതിഷേധമാക്കും

  • 31st December 2020
  • 0 Comments

മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം. കേന്ദ്രസര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ഇന്നലെ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായില്ല. എന്നാല്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ജനുവരി നാലിന് നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് […]

Kerala National News

ഡല്‍ഹി സമരമുഖത്തെ കര്‍ഷകര്‍ക്ക് 16 ടണ്‍ പൈനാപ്പിളെത്തിച്ച് കേരളത്തിലെ കര്‍ഷകര്‍

  • 29th December 2020
  • 0 Comments

കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരുമാസത്തിലേറെയായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കായി 16 ടണ്‍ പൈനാപ്പിള്‍ കയറ്റിയയച്ച് കേരളത്തിലെ കര്‍ഷകര്‍. എറണാകുളം വാഴകുളത്തെ കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പൈനാപ്പിള്‍ കയറ്റി അയച്ചത്. പഴങ്ങളുടെ വിലയും ഗതാഗത ചെലവും പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ വഹിച്ചു. പൈനാപ്പിളുമായി ഡല്‍ഹിയിലേക്കുള്ള ട്രക്കുകള്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറാണ് ഫഌഗ് ഓഫ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എംപിമാരും, ഡല്‍ഹിയിലുള്ള നേതാക്കളും പൈനാപ്പിള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ വിതരണം ചെയ്യും. ”ദുരിതകാലത്ത് കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നു. സ്‌നേഹം സ്‌നേഹത്തെ […]

National News

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്തമാസം മുതല്‍ ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹമെന്ന് അണ്ണാ ഹസാരെ

  • 29th December 2020
  • 0 Comments

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന അണ്ണാ ഹസാരെ. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 34ാം ദിവസത്തിലേക്ക് കടന്നു. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി. നാളെ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കും. വരുംദിവസങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കും. ഇംഫാലിലും ഹൈദരാബാദിലും നാളെ കൂറ്റന്‍ കര്‍ഷക റാലികള്‍ സംഘടിപ്പിക്കുമെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി. സിംഗുവില്‍ നിന്ന് നാളെ ആരംഭിക്കാനിരുന്ന ട്രാക്ടര്‍ […]

National News

കര്‍ഷക പ്രതിഷേധത്തില്‍ മുനയൊടിഞ്ഞ് റിലയന്‍സ് ജിയോ; പഞ്ചാബില്‍ ഇതുവരെ തകര്‍ക്കപ്പെട്ടത് 1411 ടവറുകള്‍

  • 28th December 2020
  • 0 Comments

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ബില്ലിനെതിരെയുള്ള കര്‍ഷക പ്രതിഷേധം ഒരുമാസത്തിലേക്ക് കടക്കവേ റിലയന്‍സ് ജിയോക്ക് നേരെ പ്രതിഷേധം ശക്തിപ്പെടുന്നു. 176 സിഗ്‌നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് 24 മണിക്കൂറിനിടെ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ 1411 ടെലികോം ടവര്‍ സൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം സേവനങ്ങള്‍ നശിപ്പിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സേവനം നിലനിര്‍ത്താന്‍ പൊലീസ് സഹായമില്ലാതെ ബുദ്ധിമുട്ടുകയാണെന്നാണ് ജിയോ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, ഒരുമാസത്തിലേക്ക് കടന്ന കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും കര്‍ഷകര്‍ക്ക് […]

error: Protected Content !!