National News

സംഘര്‍ഷഭരിതമായി കര്‍ഷകരുടെ ട്രാക്ടര്‍ റാലി; പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു, ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു, ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തി

  • 26th January 2021
  • 0 Comments

സംഘര്‍ഷഭരിതമായി കര്‍ഷകരുടെ ട്രാക്ടര്‍ റാലി. കര്‍ഷകര്‍ക്കു നേരെ പൊലീസ് പ്രകോപനം സൃഷ്ടിച്ചു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ എത്തിയ കര്‍ഷകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കര്‍ഷകരെ അടിച്ചോടിച്ച പൊലീസ് കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ട്രാക്ടറുകളുടെ കാറ്റ് അഴിച്ചുവിടുകയും ഇന്ധനടാങ്ക് തുറന്നുവിടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. പൊലീസ് വെടിവെച്ചതിനെ തുടര്‍ന്നാണ് കര്‍ഷകന്റെ ജീവന്‍ പൊലിഞ്ഞതെന്നാരോപിച്ച് കര്‍ഷകര്‍ ശവശരീരവുമായി കുത്തിയിരിപ്പ് സമരം നടത്തി. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് ഭാഷ്യം. #WATCH […]

National News

ഡല്‍ഹി അതിര്‍ത്തിയിലേക്ക് പ്രവേശിച്ച് കര്‍ഷകര്‍; പ്രവേശനം പൊലീസ് ബാരിക്കേടുകളും ട്രക്കുകളും മറികടന്ന്

  • 26th January 2021
  • 0 Comments

ട്രാക്ടര്‍ റാലിക്കായി ഡല്‍ഹിയിലേക്ക് പ്രവേശിച്ച് കര്‍ഷകര്‍. സിംഘു, ടിക്‌രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ പൊലീസിന്റെ ട്രക്കുകളും ബാരിക്കേഡുകളും നീക്കിയാണ് ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡല്‍ഹി നഗരത്തില്‍ ഒരുലക്ഷത്തോളം ട്രാക്ടറുകളാണ് റിപബ്ലിക് ദിനത്തില്‍ റാലി നടത്തുക. നാല് ലക്ഷത്തോളം കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കും. സിംഘു, ടിക്‌രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍നിന്ന് തുടങ്ങുന്ന പരേഡ് 100 കിലോമീറ്ററായിരിക്കും. ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാകും ട്രാക്ടര്‍ റാലി ആരംഭിക്കുകയെന്ന് കര്‍ഷക […]

National News

ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷകര്‍ ഡല്‍ഹി പൊലീസിന് കൈമാറി; റാലി നടക്കുക റിപ്പബ്ലിക് ദിനത്തില്‍

  • 24th January 2021
  • 0 Comments

റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍ ഡല്‍ഹി പൊലീസിന് കൈമാറി. അഞ്ച് അതിര്‍ത്തികളിലൂടെയാവും ഡല്‍ഹിയിലേക്ക് ട്രാക്ടറുകള്‍ പ്രവേശിക്കുക. ഡല്‍ഹിയെ ചുറ്റി നൂറ് കിലോമീറ്ററില്‍ അധികം നീളത്തില്‍ ട്രാക്ടറുകള്‍ അണിനിരക്കും. ഡല്‍ഹി പൊലീസ് വൈകിട്ട് നാല് മുപ്പതിന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ട്രാക്ടര്‍ റാലിക്കായി നല്‍കിയിരിക്കുന്ന റൂട്ട്മാപ്പിന് അനുമതി നല്‍കുമോയെന്ന കാര്യം അപ്പോള്‍ പൊലീസ് അറിയിച്ചേക്കും. അതേസമയം, കര്‍ഷക മരണങ്ങള്‍ 150 കടന്നു. അതിശൈത്യം കാരണം ഒരു കര്‍ഷകന്‍ കൂടി ഇന്ന് മരിച്ചു. റിപ്പബ്ലിക് […]

National News

കര്‍ഷകരെ കൊല്ലാന്‍ അക്രമിയെ അയച്ച് ഹരിയാന പോലീസ്, പിടികൂടി കര്‍ഷകര്‍; കലാപമുണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നതായി അക്രമിയുടെ മൊഴി

  • 23rd January 2021
  • 0 Comments

ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം പരാജയപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ പുറത്ത്. ഹരിയാന പൊലീസ് പ്രക്ഷോഭത്തിനിടെ കലാപമുണ്ടാക്കാന്‍ അയച്ച സംഘത്തെ കര്‍ഷകര്‍ പിടികൂടി. ജനുവരി 26ന് കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയില്‍ നുഴഞ്ഞ് കയറി കലാപമുണ്ടാക്കാനും കര്‍ഷക നേതാക്കളെ കൊല്ലാനുമായിരുന്നു അക്രമിയുടെ നീക്കം. ഹരിയാന പൊലീസ് അയച്ച പത്തംഗ സംഘത്തിലെ ഒരാളെയാണ് കര്‍ഷകര്‍ പിടികൂടിയത്. റിപബ്ലിക് ദിനത്തിലെ പരിപാടികള്‍ താറുമാറാക്കാന്‍ തങ്ങളെ ഹരിയാന പൊലീസ് പരിശീലനം നല്‍കി അയച്ചതാണെന്ന് പിടിയിലായ അക്രമി ഏറ്റുപറഞ്ഞിട്ടുണ്ട്. നാല് കര്‍ഷകരെ കൊല്ലാന്‍ […]

National News

സമരം തുടരാനുറച്ച് കര്‍ഷകര്‍; കേന്ദ്രസര്‍ക്കാറുമായി 11-ാം വട്ട ചര്‍ച്ച ഇന്ന്

  • 22nd January 2021
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വളരെ നാളായി സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ദില്ലി വിഗ്യാന്‍ ഭവനില്‍ 12 മണിക്കാണ് 11ആം വട്ട ചര്‍ച്ച. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും. കാര്‍ഷിക വിഷയം പഠിക്കുന്നതിന് സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി. ഒരു സമിതി രൂപീകരിക്കാമെന്നും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിര്‍ത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കേന്ദ്ര […]

National News

കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരും കര്‍ഷകരും ഒരു പരിഹാരം കാണണമെന്ന് ആര്‍ എസ് എസ്

  • 20th January 2021
  • 0 Comments

കര്‍ഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരും കര്‍ഷകരും ശ്രമിക്കണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നുമുള്ള നിര്‍ദേശവുമായി ആര്‍എസ്എസ്. ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രക്ഷോഭവും ഇത്രകാലത്തോളം നീണ്ടു പോകുന്നത് ഒരു സമൂഹത്തിനും ഗുണകരമാവില്ല. ഈ പ്രക്ഷോഭം പെട്ടെന്ന് അവസാനിക്കേണ്ടതുണ്ട്, ജോഷി പറഞ്ഞു. ‘ജനാധിപത്യം ഇരുകൂട്ടര്‍ക്കും അവസരം നല്‍കുന്നുണ്ട്. അവരവരുടെ ഭാഗത്ത് നിന്നുനോക്കുമ്പോള്‍ അവരിരുവരും ശരിയാണെന്നാണ് ഞാന്‍ കാണുന്നത്. ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങള്‍ പ്രക്ഷോഭകര്‍ പരിഗണിക്കണം. […]

National News

കേന്ദ്രസര്‍ക്കാര്‍ ഇന്ന് കര്‍ഷകരുമായി നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു

  • 19th January 2021
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിശ്ചയിച്ചിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവെച്ചു. ബുധനാഴ്ചത്തേയ്ക്കാണ് ചര്‍ച്ച മാറ്റിവച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും ചര്‍ച്ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. കര്‍ഷക സമരം രണ്ടുമാസം ആകുമ്പോഴും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികളാകാമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്ന് കര്‍ഷകരും വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകരുമായുള്ള എട്ടാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടതിനു പിന്നാലെ കാര്‍ഷിക നിമയങ്ങളെയും കര്‍ഷക […]

National News

റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയാനുള്ള അപേക്ഷയില്‍ ഇടപെടില്ല; തീരുമാനമെടുക്കേണ്ടത് പൊലീസെന്നും സുപ്രീം കോടതി

  • 18th January 2021
  • 0 Comments

റിപബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും സുപ്രീംകോടതി ഡല്‍ഹി പൊലീസിനോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് തടയണമെന്നാണ് […]

National News

സമരം തുടരും, വാക്‌സിന്‍ സ്വീകരിക്കുന്നത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ശേഷം മാത്രം; നിലപാടിലുറച്ച് കര്‍ഷകര്‍

  • 18th January 2021
  • 0 Comments

കര്‍ഷക വിരുദ്ധമായ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന് കര്‍ഷകര്‍. വീടുകളിലേക്ക് മടങ്ങുകയില്ല. സമരം തുടരും. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 26ലെ ട്രാക്ടര്‍ റാലി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് കുത്തിവെപ്പ് നല്‍കാനാണ് […]

National News

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; ട്രാക്ടര്‍ റാലി സംഘടിപ്പിച്ച് കമല്‍നാഥ്

  • 16th January 2021
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രാക്ടര്‍ റാലി നടത്തി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥ് പ്രക്ഷോഭ റാലിയില്‍ ട്രാക്ടര്‍ ഓടിച്ചത് കമല്‍നാഥ് തന്നെയായിരുന്നു. ചിന്ദ്വാര ഭാഗത്ത് നടന്ന പ്രക്ഷോഭത്തിലായിരുന്നു കമല്‍നാഥ് പങ്കെടുത്തത്. ദിഗ്വിജയ് സിംഗും മറ്റൊരു ഭാഗത്ത് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു. റാലിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍നാഥ് രംഗത്തെത്തി. കാര്‍ഷിക നിയമം നടപ്പിലാക്കിയതിന് പിന്നാലെ കര്‍ഷകരുടെ വിപണി സാധ്യതകള്‍ ഇല്ലാതായെന്നും മിനിമം താങ്ങുവില ലഭിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു. […]

error: Protected Content !!