National News

കര്‍ഷകര്‍ക്കു മുന്നില്‍ കേന്ദ്രം മുട്ടുമടക്കുന്നു; കര്‍ഷകസമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും

മാസങ്ങള്‍ നീണ്ടുനിന്ന കര്‍ഷക സമരത്തിനു മുന്നില്‍ കേന്ദ്രം വഴങ്ങുന്നു. കര്‍ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് നിലപാടിലെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലായിരിക്കും ഇതസംബന്ധിച്ച ചര്‍ച്ച നടക്കുക. ഇത് 15 മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട് ദിവസത്തേക്ക് റദ്ദാക്കി. വിവാദ കാര്‍ഷിക ബില്ലിനെതിരെ കഴിഞ്ഞ രണ്ടുമാസത്തിലധികമായി കര്‍ഷകര്‍ സമരം ചെയ്യുകയാണ്. 16 പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകസമരത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ […]

Kerala News

കർഷക പ്രക്ഷോഭം; സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ

  • 2nd February 2021
  • 0 Comments

കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ.ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നുമണിവരെ സംസ്ഥാന-ദേശീയ പാതകൾ തടയും. കർഷക സമരം 69-ാം ദിവസത്തിലേക്ക് കടന്നു.സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് സമരക്കാർ അറിയിച്ചു. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് ചേരും. സമരത്തിന്റെ മുഖ്യ കേന്ദ്രമായി മാറുന്ന ഗാസിപ്പൂരില്‍ യുപി പൊലീസ് […]

National News

സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നിലേക്ക് വെച്ച നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി; പരാമര്‍ശം സര്‍വ്വകക്ഷി യോഗത്തില്‍

സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നിലേക്ക് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒരു ഫോണ്‍ കോളിനപ്പുറം കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം തന്നെ ഇക്കാര്യം കര്‍ഷകരോട് അറിയിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ അജണ്ട അവതരിപ്പിക്കുന്നതിനായി ശനിയാഴ്ച നടന്ന സര്‍വ്വകക്ഷിയോഗത്തിന്റെ അധ്യക്ഷത വഹിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി സാധാരണഗതിയില്‍ സര്‍വ്വകക്ഷി യോഗങ്ങള്‍ നടത്താറുണ്ട്. എല്ലാവരും രാജ്യത്തെക്കുറിച്ച് […]

National News

കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെജ്രിവാള്‍; കുടിവെള്ള സംവിധാനം പുനഃസ്ഥാപിച്ചു

  • 29th January 2021
  • 0 Comments

കര്‍ഷക നേതാവ് രാകേഷ് തികേതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണെന്നും കര്‍ഷകര്‍ക്കൊപ്പം പൂര്‍ണ പിന്തുണ നല്‍കി എല്ലാവരും രംഗത്തുണ്ടെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ‘രാകേഷ് ജി, ഞങ്ങളെല്ലാവരും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തുണ്ട്. നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണ്. കര്‍ഷക തൊഴിലാളികളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതും കര്‍ഷക നേതാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ ചുമത്തുന്നതും കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതും തീര്‍ത്തും തെറ്റായ കാര്യമാണ്,’ കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് വൈദ്യുതിയും […]

National News

സിംഘുവില്‍ സംഘര്‍ഷം; കര്‍ഷകര്‍ക്കെതിരെ പ്രതിഷേധക്കാരുടെ അക്രമം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

  • 29th January 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ അക്രമവുമായി സിംഘുവില്‍ ഒരു വിഭാഗം പ്രതിഷേധക്കാര്‍. കര്‍ഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാര്‍ സമരവേദികളില്‍ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥലത്ത് കല്ലേറും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുകയാണ്. അക്രമത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകര്‍ സമരം ചെയ്യുന്ന വേദിയിലേക്ക് ബാരിക്കേഡുകള്‍ മറികടന്നാണ് ഒരു വിഭാഗം കൂട്ടം ചേര്‍ന്ന് എത്തിയത്. സമരവേദിക്ക് സമീപത്ത് നിലയുറച്ച കേന്ദ്രസേനയോ പൊലീസോ ഇവരെ കാര്യമായി തടയാതിരുന്നതിനെ തുടര്‍ന്നാണ് ഈ […]

National News

വിജയ് മല്യയെയോ നീരവ് മോദിയെയോ പോലെ രാജ്യത്തെ പറ്റിച്ച് കടന്നുകളഞ്ഞ കോര്‍പ്പറേറ്റുകളല്ല, സാധാരണ കര്‍ഷകരാണ്; ഡല്‍ഹി പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിനെതിരെ അമരീന്ദര്‍ സിംഗ്

  • 29th January 2021
  • 0 Comments

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായതിന്റെ പേരില്‍ സമരം ചെയ്ത കര്‍ഷക നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. രാജ്യത്തെ പറ്റിച്ച് കോടിക്കണക്കിന് രൂപ കൊള്ളയടിച്ചശേഷം കടന്നുകളഞ്ഞ വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്‌സി എന്നിവരെപ്പോലെ കോര്‍പ്പറേറ്റുകളല്ല. അവര്‍ ചെറുകിട കര്‍ഷകരാണ്. തീര്‍ത്തും തെറ്റായ കാര്യമാണ് അവര്‍ക്കെതിരെ നടന്നിരിക്കുന്നത്. എത്രയുംവേഗം നേതാക്കള്‍ക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും അമരീന്ദര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. […]

National News

കർഷക സമരത്തിൽ നിന്നും പിന്മാറി രണ്ടു കർഷക സംഘടനകൾ

  • 27th January 2021
  • 0 Comments

ട്രാക്ടർ റാലിക്കിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ കർഷക സമരത്തിൽ നിന്നും പിന്മാറുന്നതായി രണ്ടു കർഷക സംഘടനകൾ അറിയിച്ചു . ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് ഡൽഹി അതിർത്തികളിൽ തുടർന്നു വരുന്ന കർഷക സമരത്തിൽ നിന്നും തങ്ങൾ പിന്മാറുന്നതായി സംഘടനാ നേതാക്കൾ അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന കിസാൻ പരേഡിനിടെയുണ്ടായ അക്രമങ്ങളെ ഇരു സംഘടനാ നേതാക്കളും അപലപിച്ചു. സമരത്തിന്റെ രീതിയുമായി തങ്ങൾക്ക് ഒത്തുപോകാൻ കഴിയാത്തത് കൊണ്ട് തങ്ങൾ […]

National News

കർഷക പ്രക്ഷോഭം; രജിസ്റ്റർ ചെയ്തത് 22 കേസുകൾ, 86 പോലീസുകാര്‍ക്ക് പരിക്ക്

  • 27th January 2021
  • 0 Comments

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയവയിൽ 22 കേസുകൾ പോലീസ് ചാര്‍ജ് ചെയ്തു. എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 86 പോലീസുകാര്‍ക്ക് ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പോലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പോലീസ് […]

National News

കര്‍ഷക പ്രക്ഷോഭം; ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം, അടിയന്തിര യോഗം വിളിച്ച് അമിത് ഷാ

  • 26th January 2021
  • 0 Comments

കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുടലെടുത്തതിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് ഉന്നതതല യോഗം വിളിക്കുന്നത്. ഹോം സെക്രട്ടറി അജയ് ബല്ല, ഡല്‍ഹി പൊലീസ് കമീഷണര്‍ എസ്.എന്‍ ശ്രീവാസ്ത അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റിപബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍സംഘര്‍ഷമുണ്ടായിരുന്നു. ചെങ്കോട്ടയില്‍ ദേശീയ പതാകക്ക് താഴെയായി കര്‍ഷകര്‍ തങ്ങളുടെ പതാക ഉയര്‍ത്തിയിരുന്നു. ഏറെ സമയത്തിന് […]

National News

ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമസംഭവങ്ങളെ അപലപിച്ച് കര്‍ഷക സംഘടനകള്‍; സമരത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

  • 26th January 2021
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ ഇന്ന് നടത്തിയ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടായതിനെ അപലപിച്ച് സമരത്തിന് നേതൃത്വം നല്‍കുന്ന സംഘടനകള്‍. സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത പല കാര്യങ്ങളും ഇന്നു നടന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ പറഞ്ഞു. അതേസമയം 72-ാം റിപ്പബ്‌ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് ചരിത്രസംഭവമാണെന്നും ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളില്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്‌തെന്നും […]

error: Protected Content !!