National News

കാർഷിക നിയമം;വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

  • 11th January 2021
  • 0 Comments

കാര്‍ഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി സ്‌റ്റേ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞതോടെയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

National News

കാർഷിക നിയമം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

  • 11th January 2021
  • 0 Comments

കര്‍ഷക സമരം കൈകാര്യം ചെയ്യുന്ന രീതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. കാര്‍ഷിക നിയമം മരവിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രത്തിനോട് സുപ്രീംകോടതി. നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കാതിരിക്കാന്‍ ശ്രമിക്കണമെന്ന് കോടതി പറഞ്ഞു.ബില്‍ കൊണ്ടുവരുമ്പോള്‍ എന്ത് കൂടിയാലോചനയാണ് കേന്ദ്രം നടത്തിയതെന്ന് സുപ്രീംകോടതി ചോദിച്ചു.നിയമത്തിനെതിരെ കര്‍ഷകര്‍ ഒരു മാസത്തിലേറെയായി സമരത്തിലാണ്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും […]

കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ ;പ്രമേയത്തെ എതിർത്തില്ലെന്ന് ഒ.രാജഗോപാൽ

  • 31st December 2020
  • 0 Comments

കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രമേയം പാസാക്കുന്ന ഘട്ടത്തിൽ രാജഗോപാൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. എന്നാൽ ബിജെപി യുടെ ഏക എം എൽ എ ആയ ഇദ്ദേഹം പ്രമേയത്തെ എതിർക്കുമെന്നാണ് കരുതിയിരുന്നത്. പ്രമേയം പാസായത് ഐക്യകണ്ഠേനയാണെന്നും കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. സഭയിൽ സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞു. കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമ […]

കാർഷിക നിയമഭേദഗതിക്കെതിരെ ബദൽ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ

  • 21st December 2020
  • 0 Comments

കേന്ദ്രം നടപ്പാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ ബദൽ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ആലോചന.കാർഷിക പരിഷ്കരണ നിയമങ്ങൾ വോട്ടിനിട്ട് തള്ളാൻ നിയമസഭ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചു നിയമ നിർമാണത്തിനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. . ബുധനാഴ്ച സമ്മേളനം ചേരുന്നതിന് സർക്കാർ ഗവർണറോട് ശിപാർശ ചെയ്തു. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമം മറികടക്കുന്നതിനായി മൂന്ന് നിയമങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഛത്തീസ്ഗഢും സമാനമായ നീക്കവുമായി രംഗത്തുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളവും ബദല്‍ നിയമത്തെക്കുറിച്ച് ആലോചിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയേക്കാള്‍ […]

കർഷക പ്രക്ഷോഭം; നിയമം പിൻവലിക്കുന്നില്ലെങ്കിൽ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതിൽ അർത്ഥമില്ല നിലപാടിലുറച്ച് കർഷകർ

കർഷക സമരത്തിന് കാരണമായ വിവാദ നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് പറയണമെന്ന് കർഷക സംഘടനകൾ. കേന്ദ്രസർക്കാരുമായുള്ള അഞ്ചാം വട്ട യോഗത്തിൽ ആണ് ആവശ്യം ഉന്നയിച്ചത് ആവർത്തിച്ചു. കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലെന്ന് യോഗത്തിൽ കർഷക സംഘടനകൾ ആരോപിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ പ്രതിനിധികൾ വാദിച്ചുവെങ്കിലും നിയമം പിൻവലിക്കുന്നില്ലെങ്കിൽ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്ന് കർഷക സംഘടനകൾ പറഞ്ഞു.ഇക്കാര്യത്തിൽ നിലപാട് പിന്നീട് അറിയിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഇതേ തുടർന്ന് ചർച്ച അൽപസമയത്തേക്ക് […]

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ്; കര്‍ഷക സമരത്തിന് ബ്രിട്ടന്റെ പിന്തുണ

കാർഷിക നിയമവുമായി ബന്ധ പെട്ട് ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന് ബ്രിട്ടന്റെ പിന്തുണ. വിഷയത്തില്‍ അടിയന്തിരമായിഇടപെടണമെന്ന് ആവശ്യപ്പെട്ട് 36 എംപിമാര്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാപ്പിന് കത്ത് നല്‍കി.ലേബര്‍ പാര്‍ട്ടി പ്രതിനിധിയും ഇന്ത്യന്‍ വംശജനുമായ തന്‍മന്‍ജിത് സിംഗിന്റെ നേതൃത്വത്തിലാണ് എംപിമാര്‍ കത്തെഴുതിയത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ആണെന്നാണ് കത്തില്‍ വിശേഷിപ്പിക്കുന്നത്. കൃഷിയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സഹായിക്കുന്നതാണ് നിയമങ്ങള്‍. അത് പിന്‍വലിക്കാന്‍ സര്‍ക്കാരിനുമേല്‍ ബ്രിട്ടന്‍ സമര്‍ദ്ദം ചെലുത്തണമെന്നും കത്തില്‍ […]

ചൊവ്വാഴ്ച ഭാരത് ബന്ദ്, നാളെ മോദിയുടെ കോലം കത്തിക്കും; ആഹ്വാനം ചെയ്ത് കര്‍ഷകസംഘടനകള്‍

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദില്‍ ദല്‍ഹിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ അടയ്ക്കുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. കാര്‍ഷിക നിയമത്തിനെതിരെ ഒന്‍പത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു. ഡിസംബര്‍ അഞ്ചിന് വീണ്ടും […]

കർഷക പ്രക്ഷോഭം;പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ,

പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ. 507 കർഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിൽ പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചർച്ചയ്ക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി അറിയിച്ചു.കേന്ദ്രസർക്കാർ സംഘടനകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സംഘടനകൾ വ്യക്തമാക്കി. അതേസമയം, കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള രണ്ടാം വട്ട ചർച്ച ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുമായി നേരിട്ട് ചർച്ച […]

കര്‍ഷകര്‍ക്ക് പറയാനുള്ളത് കേന്ദ്ര സര്‍ക്കാര്‍ കേട്ടെ മതിയാകൂ: കമല്‍ഹാസന്‍

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ രംഗത്ത്. സമരം ചെയ്യുന്ന കര്‍ഷകരെ സര്‍ക്കാര്‍ ഇനിയും അവഗണിക്കരുതെന്നും അവർ പറയുന്നത് സര്‍ക്കാര്‍ കേട്ടേ മതിയാകു എന്നും കമല്‍ഹാസന്‍ പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിവാര്‍ ചുഴലിക്കാറ്റില്‍ പ്രതിസന്ധി നേരിട്ട ജനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പരിഹാരം […]

കാർഷിക പ്രതിക്ഷേധം;സമരം ചർച്ച ചെയ്യാൻ 32 കർഷക സംഘടനകൾക്ക് മാത്രം ക്ഷണം;ദില്ലി ചലോ മാര്‍ച്ച് ഇന്ന് ആറാം ദിവസത്തിലേക്ക്

കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യവുമായി കർഷക സമരം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച് യോഗത്തിലേക്ക് 32 കർഷക സംഘടനകൾക്ക് മാത്രം ക്ഷണം. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ചർച്ച ബഹിഷ്ക്കരിക്കുമെന്ന് പഞ്ചാബ് കിസാൻ സമിതി അറിയിച്ചു. ചർച്ചയ്ക്കുള്ള കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിക്കണോയെന്നതിൽ തീരുമാനമെടുക്കാൻ കർഷക സംഘടനകൾ രാവിലെ യോഗം ചേരും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് കേന്ദ്രം യോഗം വിളിച്ചത്. കര്‍ഷകരുടെ ദില്ലി ചലോ […]

error: Protected Content !!