പോലീസുകാര്‍ക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്ത് ഫാല്‍ക്കണ്‍ ഗ്രൂപ്പ് ഉടമ റിഷാല്‍ അരിയില്‍
മഴക്കാലത്ത് ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് ഉപകാരപ്രദമായ മഴക്കോട്ടുകള്‍ വിതരണം ചെയ്ത് ഫാല്‍ക്കണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കുന്ദമംഗലം സ്വദേശി റിഷാല്‍ അരിയില്‍. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിഷാല്‍ അരിയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കാണ് മഴക്കോട്ടുകള്‍ നല്‍കിയത്. കോഴിക്കോട് സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ സിറ്റി കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന് റിഷാല്‍ കോട്ടുകള്‍ കൈമാറി. പരിപാടിയില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരായ എ.ജെ ബാബു, അഷ്റഫ്, കുന്ദമംഗലം എസ് എച്ച് ഒ ജയന്‍ ഡൊമനിക്, […]
