വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചു; കെഎസ്‌യു നേതാവിനെതിരെ പരാതി
തിരുവനന്തപുരം: കെഎസ്‌യു നേതാവിനെതിരെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന് പരാതി. കെഎസ് യു നേതാവ് കിരണ്‍ ഗോവിന്ദനെതിരെ തിരുവനന്തപുരം പാലോട് ക്രെസന്റ് ടിടിഐ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതായി പൊലീസ് മേധാവിക്ക് പരാതി നല്‍കി.പാലോട് പൊലീസ് അന്വേഷണം തുടങ്ങി. യഥാര്‍ത്ഥ കാര്‍ഡിലെ വിവരങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. തെറ്റിദ്ധരിപ്പിച്ചാണ് കിരണ്‍ തങ്ങളുടെ ഫോട്ടോ എടുപ്പിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു. എന്നാല്‍ ആരോപണം കിരണ്‍ നിഷേധിച്ചു. വ്യാജ […]
