ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതി അറസ്റ്റിൽ
ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി പോലീസ്. പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ സെല്ലിലേക്ക് സന്ദേശമെത്തിയത്. തുടർന്ന് പോലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ ഒഴിപ്പിച്ച് അന്വേഷണം ആരംഭിച്ചതോടെ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോളിപ്പറമ്പിൽ എന്നയാളാണ് ഫോൺ സന്ദേശത്തിന് പിന്നിൽ.നേരത്തെ കളക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞതിന്റെ പേരിൽ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
