News Technology

ഫേസ്ബുക്കിൽ ശരിയായ വർത്തകളേക്കാൾ കൂടുതൽ ആളുകൾ ഇടപെടുന്നത് വ്യാജവാർത്തകളോട്; പഠനം

  • 5th September 2021
  • 0 Comments

ഫെയ്‌സ്ബുക്കില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇടപെടുന്നത് വ്യാജവാര്‍ത്തകളിലെന്ന് കണ്ടെത്തൽ . ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും ഫ്രാന്‍സിലെ ഗ്രെനോബിള്‍ ആല്‍പ്‌സ് സര്‍വകലാശാലയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. 2020 ഓഗസ്റ്റ് മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ 2500 ലേറെ വാര്‍ത്താ പോര്‍ട്ടലുകളുടെ പേജുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. വ്യാജ വാര്‍ത്തകളില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ ആറിരട്ടി ഇടപെടല്‍ നടക്കുന്നുണ്ടെന്ന് പഠനം പറയുന്നു. വ്യാജ വാര്‍ത്തകള്‍ വരുന്ന പേജുകളില്‍ നിരന്തരം കൂടുതല്‍ ലൈക്കുകളും ഷെയറുകളും കമന്റുകളും വരുന്നുണ്ട്. […]

National News

ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ഇൻസ്റ്റ ഗ്രാമും രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്തു

  • 20th August 2021
  • 0 Comments

ദില്ലിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്ത് ഇൻസ്റ്റ ഗ്രാമും ഫേസ്ബുക്കും. നേരത്തെ ഇതേ ദൃശ്യങ്ങൾ പങ്കുവെച്ചതിന് ട്വിറ്റർ രാഹുൽഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ദില്ലിയിൽ ശ്മശാനത്തിൽ സംസ്കരിച്ച ഒൻപത് വയസുകാരിയുടെ മരണത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്കരിക്കുകയായിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം . പിന്നാലെ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനായ രാഹുൽ ഗാന്ധി ഇവരുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങൾ […]

News Technology

ടോക്കിയോ ഒളിമ്പിക് ഗെയിംസ് ആഘോഷിച്ച് ഫേസ്ബുക്ക് ഡൂഡിൽ

  • 24th July 2021
  • 0 Comments

ടോക്കിയോ ഒളിമ്പിക് ഗെയിംസ് ആഘോഷിച്ച് ഫേസ്ബുക്ക് ഡൂഡിൽ. ഒരു പ്രത്യേക ഡൂഡിൽ സജ്ജീകരിച്ചാണ് ടോക്കിയോ ഒളിമ്പിക്സിന്റെ തുടക്കം ഫേസ്ബുക്ക് ആഘോഷിച്ചത്. ഭാരോദ്വഹനം, നീന്തൽ, റോയിംഗ്, മറ്റ് ഗെയിമുകൾ എന്നിങ്ങനെ വിവിധ ഒളിമ്പിക് ഗെയിമുകൾ കേന്ദ്രീകരിച്ചാണ് ഡൂഡിൽ തയാറാക്കിയിരിക്കുന്നത്. ഈ ഗെയിമുകൾ കളിക്കുന്ന മൂന്ന് അത്‌ലറ്റുകളെ ഒരു ചെറിയ ഐക്കണിൽ ചിത്രീകരിച്ചിരിക്കുന്നത് ഉപയോക്താക്കൾക്ക് കാണാൻ കഴിയും. കൂടാതെ, ടോക്കിയോ ഒളിമ്പിക് ഗെയിംസ് ഇവന്റുകൾ, ഷെഡ്യൂൾ, ഫലങ്ങൾ എന്നിവയ്ക്കായി ഐക്കൺ അമർത്തിക്കൊണ്ട് “ഒളിമ്പിക്സ്” എന്ന ഹാഷ്‌ടാഗ് ടാഗ് ചെയ്താൽ മുഴുവൻ […]

National News

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍; ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ഉത്തരവ്

  • 25th June 2021
  • 0 Comments

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍. ഐടി പാര്‍ലമെന്ററി സമിതി ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശി തരൂര്‍ അധ്യക്ഷനായ സമിതി രണ്ട് കമ്പനികള്‍ക്കും നോട്ടിസ് അയച്ചു. ഇന്ത്യയുടെ ഐടി നിയമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായി ഐക്യരാഷ്ട്രസഭ സ്‌പെഷ്യല്‍ റപ്പോര്‍ട്ടര്‍മാര്‍ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് സമിതിയുടെ ഇടപെടല്‍. ഐടി മന്ത്രാലയ ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 7നാണ് ഐടി മന്ത്രാലയ ഉദ്യോഗസ്ഥര്‍ സമിതിക്ക് മുന്നില്‍ ഹാജരാകുക. […]

Kerala News

പരസ്‍പരം ശകാരം ചൊരിയുന്നതും ബഹളം വയ്‍ക്കുന്നതും എങ്ങനെയാണ് സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന് അടയാളമാവുന്നത്; സാമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിയധിക്ഷേപങ്ങൾക്കെതിരെ ഗായിക സിത്താര കൃഷ്ണകുമാർ

സമൂഹമാധ്യമങ്ങളിൽ ആളുകൾ തമ്മിൽ നടക്കുന്ന രൂക്ഷമായ വ്യക്തിയധിക്ഷേപങ്ങൾക്കെതിരെ ഗായിക സിത്താര കൃഷ്ണകുമാർ. പരസ്‍പരം ശകാരം ചൊരിയുന്നതും ബഹളം വയ്‍ക്കുന്നതും എങ്ങനെയാണ് സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന് അടയാളമാവുന്നതെന്ന് സിത്താര ഫേസ്ബുക് കുറിപ്പിലൂടെ ചോദിക്കുന്നു. പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യമെന്നും പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവില്ലെന്നും സിത്താര ഓർമപ്പെടുത്തുന്നു. സിത്താര കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വിഷയം ഏതുമാവട്ടെ രാഷ്ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും!!…..അഭിപ്രായ വത്യാസങ്ങൾ സ്വാഭാവികമാണ്! പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ […]

Kerala News

നെഹ്രുവിയൻ സോഷ്യലിസത്തിന് ഊന്നൽ നൽകും ;ഒരു സാമുദായിക സംഘടനക്കും കീഴ്പ്പെടില്ല; വി ഡി സതീശൻ

പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവർത്തനമാണ് ഉണ്ടാവുകയെന്നും സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും വര്‍ഗ്ഗീയതക്കെതിരെയുമായിരിക്കും തന്‍റെ പോരാട്ടമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവർത്തനമാവും മുന്നോട്ടു കൊണ്ടുപോവുകയെന്ന് സതീശന്‍ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം പാർട്ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും […]

Kerala News

രമേശ് ചെന്നിത്തല യഥാർത്ഥ ഹീറോ; ജോയ് മാത്യു

  • 31st March 2021
  • 0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ച യഥാര്‍ഥ ഹീറോയാണ് ചെന്നിത്തലയെന്ന് ജോയ് മാത്യു കുറിപ്പില്‍ പറയുന്നു. ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയ വിവിധ ഇടപാടുകളെ കുറിച്ചും ജോയ് മാത്യു കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ആരാണ് ഹീറോ അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങള്‍ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കില്‍ […]

International News

‘ഗ്രൂപ്പ്കളിക്ക്’ കടിഞ്ഞാണിടാൻ ഫേസ്ബുക്ക്

  • 18th March 2021
  • 0 Comments

ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ലെന്ന് ഫേസ്ബുക്ക്. രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാക്കാനാണ് നടപടി. ഒപ്പം, ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത ഗ്രൂപ്പുകൾ കൂടുത പേരിലേക്ക് എത്താതിരിക്കാനും ഫേസ്ബുക്ക് നടപടി സ്വീകരിക്കും. സമാന ചിന്താഗതി ഉള്ളവർക്ക് ഒരുമിച്ച് കൂടാവുന്ന ഇടമെന്ന നിലയിലാണ് ഗ്രൂപ്പുകളെ ഫേസ്ബുക്ക് കാണുന്നത്. ഗ്രൂപ്പുകളിൽ തങ്ങൾ വലിയ തോതി നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് തന്നെ അറിയിച്ചിരുന്നു. എന്നാൽ, ഗ്രൂപ്പുകൾ വഴി വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നും ഗവേഷകർ […]

International News

വനിതാ ദിനം ; സ്പെഷ്യൽ ഡൂഡിലിറക്കി ഫേസ്ബുക്ക്

  • 8th March 2021
  • 0 Comments

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഡൂഡിലുമായി പതിവ് പോലെ ഗൂഗിളെത്തി. കോർത്തുപിടിച്ചിരിക്കുന്ന സ്ത്രീകളുടെ കരങ്ങളായിരുന്നു ഗൂഗിൾ ഡൂഡിലായി ചെയ്തത്. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച് ഫേസ്ബുക്കും ഡൂഡിലിറക്കി. പല നിറത്തിലും വസ്ത്രധാരണത്തിലുമുള്ള സ്ത്രീകളെയാണ് ഫേസ്ബുക്ക് ഡൂഡിലിലൂടെ കാണിച്ചത്. സാധാരണ പിങ്ക് നിറമാണ് വനിതാ ദിനത്തിന്റെ പ്രതീകമായി ഉപയോഗിച്ച് വരുന്നതെങ്കിൽ നീതിയുടെയും അഭിമാനത്തിന്റെയും പ്രതീകമായ പർപ്പിൾ നിറമാണ് ഫേസ്ബുക്ക് ഡൂഡിലിൽ ഉപയോഗിച്ചത്.

News Sports

ടൂർണ്ണമെൻറ് വരുമാനം കുടുംബ സഹായ നിധിയിലേക്ക് കൈമാറി സോൾജിയ എഫ് സി ആരാമ്പ്രം ക്ലബ്ബ്

  • 5th March 2021
  • 0 Comments

ടൂർണ്ണമെൻറ് വരുമാനം കുടുംബ സഹായ നിധിയിലേക്ക് കൈമാറി സോൾജിയ എഫ് സി ആരാമ്പ്രം ക്ലബ്ബ് വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങളായ ശശി വി ,സന്തോഷ് വി, ശശി വി എം എന്നിവരുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി SOLDIERS FC ARAMBRAM സമാഹരിച്ച തുക കുടുംബ സഹായ കമ്മിറ്റിക്ക് കൈമാറി. ആരാമ്പ്രത്തെ കലാ കായിക,സാമൂഹിക സാംസ്‌കാരിക, സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് കൂട്ടായ്മയുടെ അത്ഭുത ഗാഥകൾ തീർത്ത് ശരിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നാടിൻറെ പൊതു വികാരങ്ങളെ […]

error: Protected Content !!