Kerala News

കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടെന്ന് കെ.ടി. ജലീല്‍

  • 21st July 2022
  • 0 Comments

കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടെന്ന് കെ.ടി.ജലീല്‍. ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ ടി ജലീല്‍ പരിഹസിക്കുന്നു. അടിക്കുന്നത് ജനാധിപത്യാവകാശവും അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധവുമാണെന്നും, കയ്യേറ്റം ചെയ്യാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നത് വലിയ കുറ്റവുമാണെന്ന് കെ ടി ജലീല്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് […]

Kerala News

ലോകത്തിന് മുകളിലൂടെ ഉയര്‍ന്നു പറക്കുക;ഇൻഡിഗോയുടെ പുതിയ പോസ്റ്റ്,ട്രെയിനിൽ പോയ പോസ്റ്റ് ജയരാജനുള്ള ട്രോളോ?

  • 19th July 2022
  • 0 Comments

ഇൻഡി​ഗോ ബഹിഷ്ക്കരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പുതിയ ചിത്രം പങ്കുവെച്ച് വിമാനക്കമ്പനി. റെയില്‍ വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ലോകത്തിന് മുകളിലങ്ങനെ പറക്കുക എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.ലെറ്റ്‌സ് ഇന്‍ഡിഗോ, ബി അറ്റ് ദി വ്യൂ, പ്ലെയ്ന്‍ സ്‌പോട്ടിംഗ് എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്. ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിൽ വന്ന ഈ പുതിയ പോസ്റ്റിന് താഴെ ട്രോൾ കമന്റുകളുമായി മലയാളികളും […]

Kerala News

അപ്പോള്‍ കളി കാര്യമാണ്, നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല, ഇംഎംഎസ് അക്കാദമിയില്‍ ക്ലാസുണ്ട്; തോമസ് ഐസക്

  • 18th July 2022
  • 0 Comments

കിഫ്ബി സംബന്ധിച്ച അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള എന്ഫോഴ്മെന്റ് ഡയറക്റ്ററേറ്റിന്റെ സമന്‍സ് ഇമെയിലില്‍ ലഭിച്ചെന്ന് വ്യക്തമാക്കി മുന്‍ ധനമന്ത്രി തോമസ് ഐസക്. നാളെ ഇഡിക്കു മുന്നില്‍ ഹാജരാകില്ല. നാളെ ഏതായാലും പറ്റില്ല. ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ട്. പിന്നീടുള്ളത് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പോസ്റ്റിന്റെ പൂര്‍ണരൂപം; കിഫ്ബിക്കെതിരെ വീണ്ടും ഇഡി. അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള ഇഡിയുടെ സമന്‍സ് കുറച്ചുമുമ്പ് ഇ-മെയിലില്‍ ലഭിച്ചു. 13-07-2022-ന് സ്പീഡ് […]

Kerala News

ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ സര്‍ക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്ന് സനല്‍കുമാര്‍ ശശിധരന്‍

  • 12th July 2022
  • 0 Comments

ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ സര്‍ക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. നടി മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തതെന്നകേസില്‍ സനല്‍കുമാറിനെ രണ്ട് മാസം മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ ഫേസ്ബുക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം എന്നെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി […]

Kerala News

ചിന്തന്‍ ശിബിരിനിടെ വനിതാനേതാവിനോട് അപമര്യാദയായി പെരുമാറിയ സംഭവം; പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിനിടെ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗത്തിനെതിരായി പീഡന പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ഏതെങ്കിലും പരാതി ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യുമെന്നും യൂത്ത് കോണ്‍ഗ്രസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. കുറ്റക്കാരനെങ്കില്‍ ആരെയും സംരക്ഷിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; യൂത്ത് കോണ്‍ഗ്രസ്സിന് സ്വന്തമായി പോലീസും കോടതിയുമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യും. […]

Kerala News

കാക്കിയിട്ടവന്മാര്‍ കേട്ടില്ല എന്ന മട്ടില്‍ എങ്ങോട്ടോ നോക്കി നില്‍ക്കുന്നു,ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്?

  • 25th June 2022
  • 0 Comments

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് എന്ന് വി ടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയില്‍ കേറ്റുന്നു, മറുഭാഗത്തെ ജനല്‍ വഴി വാനരസേനക്കാര്‍ ഇറങ്ങിയോടുന്നു!എന്നിട്ടവരിലൊരുത്തന്‍ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങള്‍ തന്നെ തരുമല്ലോ, അതില്‍പ്പെട്ടവരെ മാത്രം പിടിച്ചാല്‍പ്പോരേ എന്ന്! കാക്കിയിട്ടവന്മാര്‍ കേട്ടില്ല എന്ന […]

Kerala News

മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കരിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ,സ്വപ്നയുടെ ആരോപണത്തിൽ ജലീൽ

  • 16th June 2022
  • 0 Comments

ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ബിനാമിയാണെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ പ്രതികരണവുമായി കെ.ടി. ജലീല്‍ എംഎല്‍എ. തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായിയെന്നും വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് കെ ടി ജലീലിന്‍റെ ബിനാമിയെന്നാണ് സ്വപ്ന സുരേഷിന്‍റെ ആരോപണം. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു.നിയമസഭാ […]

Kerala News

ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ല! അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍?

  • 11th June 2022
  • 0 Comments

സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരുമെന്ന് പരിഹസിച്ച് കെടി ജലീല്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പറഞ്ഞത്. ഏത് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താന്‍ കഴിയില്ല, അക്കാര്യത്തില്‍ 101 ശതമാനം ഉറപ്പുണ്ടെന്നും ജലീല്‍ പറയുന്നു. ‘അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍’ എന്നും കെ..ടി.ജലീല്‍ ചോദിച്ചു. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. […]

Kerala News

ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും, ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും. അവരുടെ തിരക്കഥയുടെ ഭാഗമായി സ്വപ്ന സുരേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ നുണകള്‍ പൊതു സമൂഹം അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയും എന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് ഡിവെഎഫ്‌ഐ പ്രതികരിച്ചത്. ഡിവെഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി […]

Kerala News

പെട്രോളിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന കാര്യത്തില്‍ യുഡിഎഫിനും ബിജെപിക്കും ഏക അഭിപ്രായമെന്ന് തോമസ് ഐസക്ക്

കേരള സര്‍ക്കാര്‍ പെട്രോളിനു മേലുള്ള വാറ്റ് നികുതി കുറയ്ക്കണമെന്ന കാര്യത്തില്‍ യുഡിഎഫിനും ബിജെപിക്കും ഏക അഭിപ്രായമാണെന്ന് മുന്‍ ധനമന്ത്രി ഡോ തോമസ് ഐസക്. ഒരു പുതിയ യുദ്ധമുന്നണി സംസ്ഥാന സര്‍ക്കാരിനെതിരെ തുറക്കാനുള്ള ശ്രമത്തിലാണ് അവരെന്ന് തോമസ് ഐസക്ക് പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്ക് ഇരു മുന്നണികളെയും കുറ്റപ്പെടുത്തിയത്. പെട്രോള്‍ വില സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം ഏതാണ്ട് ഒരുപോലെയാണ്. കോണ്‍ഗ്രസല്ലേ എണ്ണ വില നിശ്ചയിക്കാന്‍ എണ്ണ കമ്പനികള്‍ക്കു സ്വാതന്ത്ര്യം നല്‍കിയതും. പെട്രോളിനു സബ്‌സിഡി നല്‍കാനുള്ള ഓയില്‍പൂള്‍ […]

error: Protected Content !!