ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ ഇറാന്‍ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണവുമായി ഇന്ത്യ; മൊസാദിന്റെ സഹായം തേടി
ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം നടന്ന സ്‌ഫോടനത്തില്‍ ഇറാന്‍ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണവുമായി ഇന്ത്യ. സംഭവത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായം തേടി. ഇന്ത്യ – ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്റെ വാര്‍ഷിക ദിനമായ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. എംബസിക്കു മുന്നിലുള്ള നടപ്പാതയിലായിരുന്നു സ്‌ഫോടനം. ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തെ ഭീകരാക്രമണമെന്നാണ് സംശയിക്കുന്നത്. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡല്‍ഹി പോലീസ് കൈമാറിയിട്ടുണ്ട്. സ്‌ഫോടക വസ്തു നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. […]

