National News

അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെയെ പുറത്താക്കി

പഞ്ചാബില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കരാറുകാരോട് ഒരു ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാന്‍ കാരണം. മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അഴിമതിവിരുദ്ധ മാതൃക അനുസരിച്ചാണ് മന്ത്രിയെ പുറത്താക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. കൈക്കൂലിയോട് സഹിഷ്ണുത കാണിക്കില്ലെന്നും, മന്ത്രിക്കെതിരെ കര്‍ശന നടപടിയെടുക്കുകയാണെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. […]

error: Protected Content !!