ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടം; തടയാനുള്ള നടപടികൾ ആരംഭിച്ച് എക്‌സൈസ് വകുപ്പ്
ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെ തടയിടാൻ എക്‌സൈസ് വകുപ്പ്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ലഹരി വസ്തുക്കൾ പിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്‌സൈസ് വകുപ്പ് പരിശോധന നടത്തുന്നത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ നടത്തുന്ന പരിശോധനയിൽ പോലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകൾ തുറന്ന് പരിശോധിക്കും. തമിഴ്‌നാട്ടിൽ നിന്നും കർണാകടയിൽ നിന്നമൊക്കെ ബസുകളുടെ മുകളിൽ വരുന്ന പാഴ്‌സലുകളും പരിശോധിക്കുന്നുണ്ട്. ഓണാവധിക്ക് നാട്ടിലേക്കെത്തുന്ന മലയളികളെ കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാന […]
