സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

  • 31st December 2020
  • 0 Comments

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന തത്സമയ വെബിനാറിലൂടെയാണ് തിയതികള്‍ പ്രഖ്യാപിക്കുക. പരീക്ഷാ തിയതികളും സമയവും അറിയാന്‍ ഇന്ന് ആറുമണിക്ക് ശേഷം cbse.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സി.ബി.എസ്.ഇ പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ അറിയുവാന്‍ http://cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റ് കാണുക.

Kerala

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് സിലബസ് വെട്ടിച്ചുരുക്കില്ല; പകരം ചോദ്യത്തിൽ ഓപ്ഷനുകൾ ഉൾപ്പെടുത്തും

  • 22nd December 2020
  • 0 Comments

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. ചോദ്യത്തിൽ ഓപ്ഷനുകൾ കൂടുതൽ ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച ശുപാർശ കരിക്കുലം കമ്മിറ്റി നൽകി. ഗ്രൂപ്പ് ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തി കുട്ടികളുടെ ആയാസം കുറയ്ക്കാനാണ് നിർദേശം. അതേസമയം, ജനുവരി മുതൽ സ്‌കൂളുകൾ തുറക്കാനാണ് സർക്കാറിന്റെ ശ്രമം. രണ്ട് ബാച്ചുകളായി തിരിച്ചാവും ക്ലാസുകൾ നടത്തുക. പ്രധാന പാഠഭാഗങ്ങൾ റിവിഷൻ ചെയ്യാനാകും ഈ സമയം ഉപയോഗിക്കുക. ഓരോ വിഷയത്തിലെയും പാഠഭാഗങ്ങൾ എസ് സിഇആർടി വിശദമാക്കും. പ്രധാന ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്കൊപ്പം മറ്റ് ഭാഗങ്ങളിൽ നിന്നുള്ള […]

പരീക്ഷ എഴുതാന്‍ പകരക്കാരന്‍; ജെഇഇ മെയിന്‍സ് പരീക്ഷയിലെ ഒന്നാംറാങ്കുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

  • 29th October 2020
  • 0 Comments

അസമില്‍ ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉള്‍പ്പെടെ അഞ്ച് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ ഹാളില്‍ ആള്‍മാറാട്ടം നടത്തിയ കേസിലാണ് അറസ്റ്റ്. 99.8 ശതമാനം മാര്‍ക്ക് നേടിയാണ് അസമില്‍ നീല്‍ നക്ഷത്ര ദാസ് എന്ന വിദ്യാര്‍ത്ഥി ഒന്നാം റാങ്കുകാരനായത്. ഒന്നാം റാങ്കുകാരനായ നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് […]

Kerala

ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയില്‍ മികച്ച വിജയം നേടി പെരിങ്ങൊളം സ്വദേശി

കോഴിക്കോട് : ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയിൽ 991 റാങ്ക് നേടി നാടിന് അഭിമാനമായിരിക്കുകയാണ് പെരിങ്ങൊളം സ്വദേശി ശരത്കൃഷ്ണൻ . പെരിങ്ങൊളം മുടന്തലായയിൽ സ്വദേശി ശിശിരം നിവാസിൽ ശശീധരൻ്റെയും, രഞ്ജന യുടെയും മകനാണ് എസ്.ആർ ശരത്കൃഷ്ണൻ. ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബ്. 720 ല്‍ 720 മാര്‍ക്ക് നേടിയാണ് ഷൊയ്ബ് വിജയം കരസ്ഥമാക്കിയത്. 710മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്ക് നേടിയ കൊയിലാണ്ടി […]

Kerala News

പ്ലസ്‌വൺ ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14ന്

  • 12th September 2020
  • 0 Comments

പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14ന് രാവിലെ 9 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അപേക്ഷയിൽ രജിസ്റ്റർ ചെയ്ത […]

National News

ജെഇഇ, നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി

ജെഇഇ, നീറ്റ് പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി.സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെ ജെഇഇ പരീക്ഷയും സെപ്റ്റംബർ 13ന് നീറ്റ് പരീക്ഷയും നടത്തുമെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി അവസാനവട്ട ഒരുക്കങ്ങളിലുമാണ്. ജെഇഇ പരീക്ഷ കേന്ദ്രങ്ങളിൽ പത്ത് ലക്ഷം വീതം മാസ്‌കുകളും കയ്യുറകളും എത്തിക്കും. 3300 ശുചീകരണ തൊഴിലാളികളെ നിയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ വിദ്യാർത്ഥികളുടെ ജീവൻ വച്ച് കളിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. എൻഎസ്‌യുഐയുടെ ആഭിമുഖ്യത്തിൽ […]

News

സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾക്ക് സുപ്രിംകോടതി അനുമതി

സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾക്ക് സുപ്രിംകോടതി അനുമതി. പരീക്ഷകൾ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നൽകി. എല്ലാ സംസ്ഥാനങ്ങളും പരീക്ഷ നടത്തണമെന്ന് സുപ്രിംകോടതി പറയുന്നു. അതിന് കഴിയാത്ത സാഹചര്യമുള്ളവർ യുജിസിയെ സമീപിക്കണം യുജിസി മാർഗനിർദേശങ്ങൾ റദ്ദാക്കണമെന്ന സുപ്രിംകോടതി ആവശ്യം ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്. പരീക്ഷ നടത്താതെ കുട്ടികളെ പ്രമോട്ട് ചെയ്യാൻ പറ്റില്ലായെന്നും കോടതി പറഞ്ഞു. സംസ്ഥാനങ്ങളിലെ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റികൾക്ക് പരീക്ഷ റദ്ദാക്കാൻ കഴിയുമെങ്കിലും മുൻ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി ജയിപ്പിക്കണമെന്ന് […]

Trending

പി.എസ്.സി പരീക്ഷ രീതിയിൽ മാറ്റങ്ങൾ വരുത്തും പി.എസ്.സി ചെയർമാൻ എം.കെ സക്കീർ

തിരുവനന്തപുരം: പി.എസ്.സിയുടെ പരീക്ഷാ രീതിയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി പി.എസ്.സി ചെയർമാൻ എം.കെ സക്കീർ അറിയിച്ചു. നിലവിലെ ഒറ്റ പരീക്ഷയിലൂടെ ഉദ്യോ​ഗാർത്ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനത്തിൽ നിന്നും മാറി സെൻട്രൽ സർവ്വീസുകളിൽ ഉള്ളതു പോലെ രണ്ടു ഘട്ടങ്ങളിൽ പരീക്ഷ നടത്തനാണ് തീരുമാനമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പി.എസ്.സി രൂപീകരിച്ചതു മുതൽ ഒറ്റ പരീക്ഷയിലൂടെ ഉദ്യോ​ഗാർത്ഥികളെ റാങ്ക് ചെയ്തിരുന്നത്. പുതിയ പരീക്ഷ രീതിയിലുള്ള മാറ്റത്തോടെ സ്ക്രീനിങ്ങ് ടെസ്റ്റ് നടത്തിയതിന് ശേഷമായിരിക്കും ഉദ്യോ​ഗാർത്ഥികളെ രണ്ടാം ഘട്ടത്തിലേക്ക് കടത്തിവിടുക. രണ്ടാം […]

Kerala

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ

തിരുവനന്തപുരം : 2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ ഉൾപ്പെട്ടു. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമായി മാറി. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. രാജ്യത്താകെ 829 പേരാണ് യോഗ്യത നേടിയത്. ഇവരെ യഥാക്രമം ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സർവീസ് ഗ്രൂപ് എ, ബി എന്നിവിടങ്ങളിൽ നിയമിക്കും. നൂറ് റാങ്കുകൾക്കിടയിൽ ഇടം പിടിച്ച മലയാളികൾ […]

Kerala

കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയ്ക്ക് കൂടി കോവിഡ്

  • 22nd July 2020
  • 0 Comments

തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ പരീക്ഷ എഴുതിയ നാല് വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളിലാണ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. രോഗിക്കൊപ്പം കാറില്‍ സഞ്ചരിച്ച അമ്മയ്ക്കും ബന്ധുവിനും രോഗ ബാധ സ്ഥിരീകരിക്കാത്തത് ആശ്വാസം നൽകുന്നുണ്ട്. ണ്ടെത്തിയിരുന്നു.

error: Protected Content !!