Local News

പത്താംതരം, ഹയർ സെക്കണ്ടറി തുല്യതാ രജിസ്ട്രേഷൻ തുടങ്ങി

  • 1st February 2022
  • 0 Comments

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളിൽ രജിസ്ട്രേഷൻ തുടങ്ങി. ക്യാമ്പെയ്നിൻ്റെ ജില്ലാതല ഉദ്ഘാടനം പഠിതാവ് സരിതയ്ക്ക് രജിസ്ട്രേഷൻ നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവ്വഹിച്ചു. ഏഴാം തരം വിജയിച്ചവർക്കും എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠനം അവസാനിച്ചവർക്കും പരാജയപ്പെട്ടവർക്കും പത്താം തരം തുല്യതയ്ക്ക് രജിസ്റ്റർ ചെയ്യാം. 17 വയസ്സ് പൂർത്തിയായിരിക്കണം. രജിസ്ട്രേഷൻ ഫീസ് 100 രൂപ, കോഴ്സ് ഫീസ് 1750 രൂപ. […]

Kerala News

മഴക്കെടുതി; നാളെ മുതൽ ഈ മാസം ഇരുപത്തിഒൻപത് വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ച് കേരള സർവകലാശാല

  • 19th October 2021
  • 0 Comments

കേരള സർവകലാശാല നാളെ മുതൽ ഈ മാസം 29 വരെ നടത്താൻ നിശ്ചയിച്ചിരുന്ന തിയറി , പ്രാക്ടിക്കൽപരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും . മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ എംജി യൂണിവേഴ്സിറ്റിയും നടത്താനിരുന്ന പരീക്ഷകളും മാറ്റിയിരുന്നു. ഇതിനിടെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചിരുന്നു. ഒക്ടോബർ 21 , ഒക്ടോബർ 23 ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബർ 23-ന് […]

information Kerala News

ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും; ജൂലൈ ഒന്നിന് അവസാന വര്‍ഷ ക്ലാസ്

  • 19th June 2021
  • 0 Comments

ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും. പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരെ മറ്റൊരു ഹാളില്‍ ഇരുത്തും. പരീക്ഷാഹാളില്‍ രണ്ടുമീറ്റര്‍ അകലത്തില്‍ വിദ്യാര്‍ഥികളെ ഇരുത്തണം. പരീക്ഷാ ക്രമീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജൂലായ് ഒന്നിന് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കും. അത് വിലയിരുത്തി ക്രമേണ മറ്റു ക്ലാസുകളും ആരംഭിക്കും. തിയറി ക്ലാസുകള്‍ കോളേജ് തുറന്നാലും ഓണ്‍ലൈനായിത്തന്നെ […]

National News

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി

  • 17th June 2021
  • 0 Comments

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയമെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. 10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30% വീതം വെയ്റ്റേജ് നൽകുമെന്നും 12ാം ക്ലാസിലെ പ്രീ –ബോർ‍ഡ് പരീക്ഷയ്ക്ക് 40% വെയ്റ്റേജ് നൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി […]

National News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; ഒഴിവാക്കാൻ സാധ്യത; തീരുമാനം ചൊവ്വാഴ്ച

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാർക്കുകൾ പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. പുതിയ സാഹചര്യത്തിൽ ഇതേ രീതി സിബിഎസ്ഇയും സ്വീകരിക്കും. സിബിഎസ്ഇ പരീക്ഷാ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ രണ്ട് നിർദേശങ്ങളാണ് പ്രധാനമായും ഉയർന്നത്. ഒന്ന്, പ്രധാനപ്പെട്ട വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുക, രണ്ട് പരീക്ഷാ സമയം വെട്ടിക്കുറച്ച് ഒബ്ജക്ടീവ് മാതൃകയിൽ […]

National

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിപ്പ്; ഇന്ന് ഉന്നതതല യോഗം

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ഇന്ന് വിരാമമാകും. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഉന്നതതല യോഗം ചേരും. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ അഭിപ്രായം ട്വിറ്ററിലൂടെ തേടിയിട്ടുണ്ട്. ഇന്ന് 11.30ന് നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും. വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് […]

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

  • 31st December 2020
  • 0 Comments

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന തത്സമയ വെബിനാറിലൂടെയാണ് തിയതികള്‍ പ്രഖ്യാപിക്കുക. പരീക്ഷാ തിയതികളും സമയവും അറിയാന്‍ ഇന്ന് ആറുമണിക്ക് ശേഷം cbse.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സി.ബി.എസ്.ഇ പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ അറിയുവാന്‍ http://cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റ് കാണുക.

Kerala

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് സിലബസ് വെട്ടിച്ചുരുക്കില്ല; പകരം ചോദ്യത്തിൽ ഓപ്ഷനുകൾ ഉൾപ്പെടുത്തും

  • 22nd December 2020
  • 0 Comments

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. ചോദ്യത്തിൽ ഓപ്ഷനുകൾ കൂടുതൽ ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച ശുപാർശ കരിക്കുലം കമ്മിറ്റി നൽകി. ഗ്രൂപ്പ് ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തി കുട്ടികളുടെ ആയാസം കുറയ്ക്കാനാണ് നിർദേശം. അതേസമയം, ജനുവരി മുതൽ സ്‌കൂളുകൾ തുറക്കാനാണ് സർക്കാറിന്റെ ശ്രമം. രണ്ട് ബാച്ചുകളായി തിരിച്ചാവും ക്ലാസുകൾ നടത്തുക. പ്രധാന പാഠഭാഗങ്ങൾ റിവിഷൻ ചെയ്യാനാകും ഈ സമയം ഉപയോഗിക്കുക. ഓരോ വിഷയത്തിലെയും പാഠഭാഗങ്ങൾ എസ് സിഇആർടി വിശദമാക്കും. പ്രധാന ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്കൊപ്പം മറ്റ് ഭാഗങ്ങളിൽ നിന്നുള്ള […]

പരീക്ഷ എഴുതാന്‍ പകരക്കാരന്‍; ജെഇഇ മെയിന്‍സ് പരീക്ഷയിലെ ഒന്നാംറാങ്കുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

  • 29th October 2020
  • 0 Comments

അസമില്‍ ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉള്‍പ്പെടെ അഞ്ച് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ ഹാളില്‍ ആള്‍മാറാട്ടം നടത്തിയ കേസിലാണ് അറസ്റ്റ്. 99.8 ശതമാനം മാര്‍ക്ക് നേടിയാണ് അസമില്‍ നീല്‍ നക്ഷത്ര ദാസ് എന്ന വിദ്യാര്‍ത്ഥി ഒന്നാം റാങ്കുകാരനായത്. ഒന്നാം റാങ്കുകാരനായ നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് […]

Kerala

ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയില്‍ മികച്ച വിജയം നേടി പെരിങ്ങൊളം സ്വദേശി

കോഴിക്കോട് : ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയിൽ 991 റാങ്ക് നേടി നാടിന് അഭിമാനമായിരിക്കുകയാണ് പെരിങ്ങൊളം സ്വദേശി ശരത്കൃഷ്ണൻ . പെരിങ്ങൊളം മുടന്തലായയിൽ സ്വദേശി ശിശിരം നിവാസിൽ ശശീധരൻ്റെയും, രഞ്ജന യുടെയും മകനാണ് എസ്.ആർ ശരത്കൃഷ്ണൻ. ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബ്. 720 ല്‍ 720 മാര്‍ക്ക് നേടിയാണ് ഷൊയ്ബ് വിജയം കരസ്ഥമാക്കിയത്. 710മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്ക് നേടിയ കൊയിലാണ്ടി […]

error: Protected Content !!