കേരള സര്‍വകലാശാലയില്‍ പരീക്ഷ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട്; റാങ്ക് പട്ടിക പിന്‍വലിച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പരീക്ഷ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് കണ്ടെത്തി. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിരവധി ഫലങ്ങളില്‍ പ്രശ്നം കണ്ടെത്തിയതോടെ റാങ്ക് പട്ടിക പിന്‍വലിച്ചു. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകനോട് രജിസ്ട്രാര്‍ വിശദീകരണം തേടി. അടിയന്തരമായി പുനഃപരിശോധന നടത്തി ഫലം പുറത്തുവിടാനും നിര്‍ദ്ദേശം നല്‍കി.









