വാക്ക് പാലിച്ച് സ്റ്റാലിൻ; സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിജിപിക്ക് മൂന്നു വർഷം തടവ്
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തമിഴ് നാട് മുൻ സ്പെഷൽ ഡിജിപി രാജേഷ് ദാസിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പരാതി നൽകുന്നതിൽ നിന്ന് ഉദ്യോഗസ്ഥയെ തടഞ്ഞ പോലീസുകാരന് 500 രൂപ പിഴയും വിധിച്ചു. നേരത്തെ, വനിതാ ഐ പി എസ് ഓഫീസറുടെ ആരോപണത്തെ തുടർന്ന് ഡിജിപിയെ തൽസ്ഥാനത്തു നിന്നു മാറ്റിയിരുന്നു. 2021ഫെബ്രുവരിയിലാണ് വനിത ഐപിഎസ് ഉദ്യോഗസ്ഥ പരാതി നൽകിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ.പളനിസാമിയുടെ സുരക്ഷാദൗത്യത്തിന്റെ ഭാഗമായി സഞ്ചരിക്കവേ മുതിർന്ന ഉദ്യോഗസ്ഥനായ […]
