Kerala

ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു ഇരുപേരും മുൻ എസ് ഐമാർ

  • 12th June 2020
  • 0 Comments

തിരുവനനന്തപുരം: ‌വട്ടിയൂർക്കാവിൽ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ഇന്ന് രാവിലെയോടെയാണ് സംഭവം. റിട്ടയേർഡ്‌ എസ്ഐമാരാണ്. കുടുംബ കലഹമാണ് കൊലപതാകത്തിലേക്കും ആത്മഹത്യയിലേക്കും റിട്ടയേർഡ് ഉദ്യോഗസ്ഥനെ നയിച്ചത് ‌. പി പൊന്നനും (70) ഭാര്യ കെ ലീലയും (67) എന്നിവരാണ് മരിച്ചത് ‌. അനുജന്റെ മകന്റെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ ഭാര്യയുമായി പൊന്നൻ കയർത്തു സംസാരിച്ചിരുന്നു . തുടർന്ന് സംഭാഷണം അക്രമത്തിലേക്ക് വഴിമാറി വീടിന്റെ മുൻവശത്ത് വെച്ച‌ പട്ടിക കൊണ്ട്‌ ലീലയെ തല്ലുകയായിരുന്നു. തുടർന്ന് അവശയായ ലീലയെ […]

National

ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും നിലവിലെ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയുമായ അജിത് ജോഗി (74) അന്തരിച്ചു. ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന ഇദ്ദേഹം . കഴിഞ്ഞ ദിവസമാണ് ശ്രീനാരായണ ആശുപത്രിയിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം തന്റെ പദവി രാജിവെച്ച് കോൺഗ്രസ് അംഗമായി രാജ്യസഭയിലെത്തി. ഇദ്ദേഹത്തിന്റെ ഐ എ എസ് കാലത്തെ പ്രവർത്തനം കണ്ട് രാഹുൽഗാന്ധിയാണ്‌ ഇദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. എന്നാൽ 2016 ൽ കോൺഗ്രസിൽ നിന്നു രാജിവച്ചു. മകൻ അമിത് […]

Kerala News

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വീര നായകന് ആദരാഞ്ജലികൾ

കോഴിക്കോട് : സോഷ്യലിസ്റ്റ് പ്രസ്ഥാങ്ങളുടെ വീര നായകന് വിട. രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം പി വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ കല്പറ്റയിൽ ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 1987 ൽ കേരള നിയമസഭാംഗവും […]

Kerala

ബഷീർ, ഞാനും മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് വരികയാണ്, നിന്നെ കാണാൻ . പക്ഷേ നിന്നെക്കുറിച്ചെഴുതിയ ഈ പോസ്റ്റ് കാണാൻ നീയില്ലല്ലോ എന്നൊരു ദുഃഖം” : ബഷീറിന്റെ വിയോഗത്തിൽ കണ്ണീരോടെ അധ്യാപകൻ

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിന്റ മരണ വാർത്ത താങ്ങാൻ കഴിയാതെ അദ്ദേഹത്തിന്റെ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ സലിം. കാരന്തൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ബഷീർ.ഒരു മരണത്തിലും ഇത്രയധികം താൻ വേദനിച്ചിട്ടില്ലായെന്ന് അധ്യാപകനായ സലിം പറയുന്നു. ഇന്ന് പുലർച്ചെ ചരൽക്കുന്നിൽ വെച്ച് തന്റെ പാർട്ടിയുടെ ക്യാമ്പിൽ വെച്ചാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ചീഫ് റിപ്പോർട്ടർ ബഷീർ മരണപ്പെട്ട വാർത്ത ഈ അധ്യാപകൻ കേട്ടറിഞ്ഞത്. ഒരു നിമിഷം തരിച്ചു നിന്നു […]

error: Protected Content !!