Kerala News

ഇ പി ജയരാജൻ അതി ജീവിതയെ അപമാനിച്ചു; നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാറിനെതിരെ പ്രതിപക്ഷ നേതാവ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചുവെന്നും കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും വി ഡി സതീശൻ പറഞ്ഞു സംസ്ഥാന സർക്കാറിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ അതിജീവിത നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകളുണ്ടായെന്ന ഇ പി യുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടി ഹർജി നൽകിയതിൽ ഇ പി ക്ക് എന്തിനാണ് […]

Kerala News

ഇപ്പോള്‍ പുറത്തുവരുന്നത് ഊഹാപോഹം; അരുൺ കുമാറിനെ സ്ഥാനാർത്ഥിയായി സ്ഥിരീകരിക്കാതെ ഇ പി ജയരാജന്‍

തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നത് സ്ഥിരീകരിക്കാതെ ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ.അന്തിമമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഇപ്പോൾ പുറത്ത് വരുന്നത് ഊഹാപോഹം മാത്രമാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പറഞ്ഞു. . സിപിഐഎമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് നടപടി ക്രമങ്ങളുണ്ട്. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. നേരത്തെ, സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം പുറത്തിറങ്ങിയ മന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു. അരുണ്‍ കുമാര്‍ ആണോ […]

Kerala News

തൃക്കാക്കരയിലൂടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കുമെന്ന് ഇ പി ജയരാജന്‍

തൃക്കാക്കരയിലൂടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിക്കുമെന്ന ഇ പി ജയരാജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കില്‍ ഇടിച്ചു തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് തലയില്‍ വീഴാതെ ചെന്നിത്തല നോക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു. തൃക്കാക്കരയില്‍ സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എല്‍ഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തെരഞ്ഞെടുപ്പില്‍ കെ റെയില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും […]

Kerala News

ഇ.പി ജയരാജനെ തള്ളി ലീഗ്,കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീ​ഗെന്ന് കുഞ്ഞാലിക്കുട്ടി,ക്ഷണം സിപിഐഎമ്മിന്റെ കാപട്യമെന്ന് ഇ ടി മുഹമ്മദ് ബഷീർ

  • 23rd April 2022
  • 0 Comments

ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് എന്ന് പി കെ കുഞ്ഞാലികുട്ടി.കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീ​ഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ദേശീയതലത്തിൽ സിപിഎം അടക്കമുള്ള കക്ഷികൾ കോൺഗ്രസുമായി സഹകരിക്കുന്നുണ്ടെന്നും യുഡിഎഫില്‍ ഒരാശയക്കുഴപ്പവുമില്ലെന്നും നേതാക്കൾ പറഞ്ഞു. ആശയക്കുഴപ്പം ഇപ്പോൾ ഇടതുമുന്നണിയിലാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറം ജില്ലാ ലീഗ് ഓഫീസിൽ നടക്കുന്ന പാർട്ടി യോഗത്തിനെത്തവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി […]

Kerala News

പി ശശിയുടെ നിയമനം;തെറ്റ് ആര്‍ക്കും സംഭവിക്കാം,തീരുമാനം ഏകകണ്ഠമെന്ന് ഇ.പി ജയരാജന്‍

  • 20th April 2022
  • 0 Comments

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി നിയമിച്ചതിൽ പാര്‍ട്ടിക്കകത്ത് ഒരു ഭിന്നതയുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പി.ശശിയുടെ നിയമനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചത്. മറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം വസ്തുതാവിരുദ്ധമാണ്. പലവിധ അഭിപ്രായങ്ങളുണ്ടാകാം, പക്ഷെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പി ശശിക്ക് യാതൊരുവിധ അയോഗ്യതയുമില്ല. ചില വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ഉണ്ടായേക്കാം. ഒരിക്കല്‍ പുറത്താക്കപ്പെട്ടാല്‍ അയാള്‍ ആജീവനാന്തം പുറത്താക്കപ്പെടണ്ടേ ആളാണെന്നത് തെറ്റായ ധാരണയാണ്. തെറ്റ് പറ്റാത്തവരായി ആരുമില്ല മനുഷ്യരായി. പൊതുപ്രവര്‍ത്തനത്തിനിടെ […]

Kerala News

ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

  • 18th April 2022
  • 0 Comments

ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. എ. വിജയരാഘവന്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമായതോടെയാണ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി പരിഗണിച്ചത്.ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇ പി ജയരാജൻ.പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആകുമെന്നും റിപ്പോര്‍ട്ടുണ്ട്.ജയരാജനൊപ്പം എ.കെ. ബാലന്റെ പേരും പാര്‍ട്ടി പരിഗണിനയിലുണ്ടായിരുന്നു.മുമ്പ് വി.എസ്. അച്യുതാനന്ദന്‍ എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന കാലത്ത് പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. എന്നാല്‍ എ. വിജയരാഘവന് ദല്‍ഹിയില്‍ മറ്റു ചുമതലകളുള്ളതിനാല്‍ മുന്നണി […]

Kerala News

”തന്നെ വെടിവെച്ചുകൊല്ലാന്‍ ആളെകൂട്ടി പോയവൻ” സുധാകരനെതിരെ ഇ.പി ജയരാജൻ

  • 7th April 2022
  • 0 Comments

കെ.വി തോമസ് വിഷയത്തിൽ പ്രതികരിച്ച് മുൻമന്ത്രി ഇ.പി ജയരാജൻ.തന്നെ വെടി വെച്ചു കൊല്ലാൻ ആളെ കൂട്ടിപ്പോയവനാണ് തോമസിനെ വിലക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സുധാകരനെ ഉന്നം വെച്ച് ഇപി ജയരാജൻ പറഞ്ഞു. മറ്റ് പാർട്ടികളിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്. തോമസ് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമോയെന്നത് കാത്തിരുന്ന് കാണാമെന്നും ജയരാജൻ പറഞ്ഞു.പൊതുജനം സിപിഐഎമ്മിനെ സ്നേഹിക്കുന്നു. മറ്റ് പാർട്ടിയിലെ നേതാക്കളും ഇതിൽ ഉൾപ്പെടുമെന്നും ഇ പി പറഞ്ഞു.സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് ദുഖിക്കേണ്ടി വരില്ലെന്നാണ് എം.എ. ബേബി […]

Kerala News

കാപ്പന്‍ മുന്നണി വിടില്ല; പാല സീറ്റിനെ ചൊല്ലി ഒരു തര്‍ക്കവും ഇല്ലെന്ന് ഇ. പി ജയരാജന്‍

  • 28th January 2021
  • 0 Comments

പാല സീറ്റിനെ ചൊല്ലി ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ മുന്നണി വിടില്ലെന്നും മന്ത്രി ഇ. പി ജയരാജന്‍. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പാലാ സീറ്റ് സംബന്ധിച്ച് ഉറച്ച നിലപാടുമായാണ് എന്‍.സി.പി രംഗത്തെത്തിയിരിക്കുന്നത്. പാലാ സീറ്റ് ഒരു തരത്തിലും വിട്ടു നല്‍കില്ലെന്നാണ് സിറ്റിംഗ് എം.എല്‍.എ കൂടിയായ മാണി സി. കാപ്പന്‍ പറഞ്ഞത്. അതേസമയം, കാപ്പൻ്റെയടക്കം പരസ്യ പ്രസ്താവനകളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെങ്കിലും പാലായിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് എൻസിപി നിലപാട്. ഇന്നലെ ചേർന്ന മുന്നണി യോഗത്തിൽ […]

News

ഏത് മാര്‍ഗം ഉപയോഗിച്ചും സംഘപരിവാര്‍ അദ്ദേഹത്തെ ഒതക്കും;വിജയ്ക്ക് പിന്തുണയുമായി ജയരാജന്‍

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് തമിഴ് നടന്‍ വിജയിയെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ച് മന്ത്രി ഇ.പി ജയരാജന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. വിജയ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാണെന്നും ഏതു മാര്‍ഗ്ഗം ഉപയോഗിച്ചും സംഘപരിവാര്‍ അദ്ദേഹത്തെ ഒതുക്കുമെന്നും ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്ബുക്ക് പോസ്റ്റ്‌ തമിഴ് സിനിമയിലെ സൂപ്പര്‍താരം വിജയിയെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണ്. കടലൂരില്‍ സിനിമാ ചിത്രീകരണസമയത്താണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക […]

Kerala

കിന്‍ഫ്ര പാര്‍ക്ക് വികസനം ആദ്യഘട്ടം മന്ത്രി ഉദ്ഘാടനം ചെയ്തു

  • 25th December 2019
  • 0 Comments

മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും: വ്യവസായ മന്ത്രി വെള്ളിയാംപറമ്പ് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ 15 ഏക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കിന്‍ഫ്ര പാര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര വിമാനത്താവളം തുറന്നിട്ട സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സഹായകമാവും. 3000ത്തോളം ആളുകളെ ഉള്‍ക്കൊള്ളാനാവുന്നതായിരിക്കും കണ്‍വെന്‍ഷന്‍ സെന്റര്‍. 137 കോടി രൂപ ചെലവില്‍ […]

error: Protected Content !!