തിരിച്ചടിയല്ല; അന്വേഷണവുമായി സഹകരിക്കും, കോടതിയുടേത് സ്വാഭാവിക നടപടിക്രമം മാത്രമെന്ന് ഇ.പി ജയരാജന്‍
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കോടതി നടപടി തിരിച്ചടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കോടതിയുടേത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കോടതിയുത്തരവിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പാണെന്നും, അതുകൊണ്ടുതന്നെ ഏതു കോടതിയായലും ജഡ്ജിയായാലും മജിസ്ട്രേറ്റ് ആയാലും ഭയമില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു. മജിസ്ട്രേറ്റ് കോടതിയില്‍ ഒരു പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിടുക എന്നത് ജഡ്ജിയുടെ ഉത്തരവാദിത്വമാണ്. അതാണ് നടന്നത്. അന്വേഷണത്തോട് […]









