Kerala News

ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വരാം;ചിന്തയ്ക്ക് ഇ പി ജയരാജന്റെ പിന്തുണ

  • 30th January 2023
  • 0 Comments

യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം വിവാദമായ പശ്ചാത്തലത്തിൽ പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.‘തെറ്റുകള്‍ വന്നു ചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?’–ഇ.പി.ജയരാജൻ പറഞ്ഞു. ഇ.പി.ജയരാജന്റെ പോസ്റ്റിന്റെ പൂർണരൂപം: ‘വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മനഃപൂര്‍വം സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും […]

Kerala News

ഹാപ്പി ന്യുയർ പറഞ്ഞ് ഇ പി;സെക്രട്ടേറിയറ്റ് ചർച്ചചെയ്തു, ജയരാജനെതിരെ തത്കാലം അന്വേഷണമില്ല

  • 30th December 2022
  • 0 Comments

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ തൽക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനധികൃത സ്വത്ത് സമ്പാദനം ചർച്ചയായെങ്കിലും ഇ.പിക്കെതിരേ തത്കാലം അന്വേഷണം ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.അന്വേഷണം വേണോയെന്നു പിന്നീട് തീരുമാനിക്കും.സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പുറത്തുവന്ന ഇപി ജയരാജനില്‍നിന്നു മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും മറുപടിയുണ്ടായില്ല. ഹാപ്പി ന്യൂ ഇയര്‍ എന്നു മാത്രം പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നു.അതേസമയം, മുൻവ്യവസായമന്ത്രിയെന്ന നിലയിൽ സ്വാധീനം ഉപയോഗിച്ച് ഇ.പി. നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി […]

Kerala News

സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്;വിവാദങ്ങളോട് പ്രതികരിക്കാതെ ഇപി ജയരാജൻ

  • 30th December 2022
  • 0 Comments

ഇ.പി. ജയരാജനെതിരായ സാമ്പത്തികാരോപണത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എമ്മിന്റെ നിർണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും..യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കും.രണ്ട് മാസത്തിന് ശേഷമാണ് ഇ പി ജയരാജന്‍ കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയമന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചേക്കും.തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയിലൊതുക്കുകയാണ് ചെയ്തത്. ആരോപണങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഒരു പരസ്യപ്രതികരണത്തിനും അദ്ദേഹം തയ്യാറായിട്ടില്ല.ഇ പി […]

Kerala News

തിരുവനന്തപുരത്ത് പോകുന്നതിൽ എന്താണ് പ്രശ്നം;ഇ.പി. സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കും

  • 28th December 2022
  • 0 Comments

സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് സൂചന നൽകി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.തിരുവനന്തപുരത്ത് പോകുന്നതിൽ എന്താണ് പ്രശ്നം, താൻ കേരളം മുഴുവൻ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ജയരാജൻ മറുപടി നൽകും. റിസോർട്ട് ജയരാജന്റെയും കുടുംബത്തിന്റെയും പേരിലാണെന്നും അന്വേഷണം വേണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർദേശിക്കുകയായിരുന്നു.അതേസമയം, ഇ പി […]

Kerala News

‘ഇപിക്കെതിരായ ആരോപണം മാധ്യമസൃഷ്ടി’ പ്രതികരിച്ച് എം.വി ഗോവിന്ദൻ

  • 27th December 2022
  • 0 Comments

ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആരോപണം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ എം വി ഗോവിന്ദൻ പി.ബി യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ചയുണ്ടാവില്ലെന്നും പറഞ്ഞു.അതേസമയം പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം’ എന്നായിരുന്നു പ്രതികരണം.അതേസമയം ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ […]

Kerala

ഇപി ജയരാജൻ വിവാദത്തിൽ ലീഗിൽ ഭിന്നത;സിപിഎമ്മിൻറെ ആഭ്യന്തര വിഷയമെന്ന നിലപാട് കുഞ്ഞാലിക്കുട്ടി തിരുത്തും

  • 27th December 2022
  • 0 Comments

മലപ്പുറം:ഇപി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നത.സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികാരണത്തോട് വിയോജിച്ചു നേതാക്കൾ രംഗത്തെത്തി.ജയരാജൻ വിഷയത്തിൽ ഇടപെടില്ല എന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.അനീതിക്കെതിരെ മിണ്ടണമെന്ന് കെപിഎ മജീദ് വ്യക്തമാക്കി.പികെ ഫിറോസും സിപിഎമ്മിനെതിരെ ആരോപണവുമായി പോസ്റ്റിട്ടിരുന്നു .ഈ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടി നിലപാട് തിരുത്തും. അതേസമയം കേരളത്തിലെ വിവാദം പിബി അജണ്ടയിൽ ഇല്ലെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി.പിബിയിൽ ആരെങ്കിലും ഉന്നയിച്ചാൽ ചർച്ചയെന്നും നേതൃത്വം സൂചന നൽകി. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ […]

Kerala News

ഇ പി ജയരാജൻ വിവാദത്തിലെ ചോദ്യത്തിന് തണുപ്പ് എങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രി

  • 26th December 2022
  • 0 Comments

ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ.വിഷയം പോളിറ്റ് ബ്യൂറോ (പി.ബി.) ചര്‍ച്ച ചെയ്യുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.കണ്ണൂരിലെ റിസോർട്ട് നിർമാണത്തിന്റെ മറവില്‍ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായാണ് ജയരാജനെതിരെ ആരോപണം ഉയർന്നത്. ആന്തൂർ നഗരസഭയിലെ നാലാം വാർഡായ ഉടുപ്പക്കുന്നിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. അതേസമയം കേരളത്തില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമായതിനാല്‍ തന്നെ ഇ.പിയുമായി ബന്ധപ്പെട്ട പരാതി പി.ബി. ചര്‍ച്ച […]

Kerala News

ഇ പിക്കെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം;കേന്ദ്ര നേതാക്കൾ

  • 26th December 2022
  • 0 Comments

സാമ്പത്തിക ആരോപണ പശ്ചാത്തലത്തിൽ ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാനക്കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം അറിയിച്ചു. ഇപി ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും അന്വേഷണത്തിന് പിബി ഇപ്പോൾ അനുമതി നല്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മാധ്യമ വാ‍ര്‍ത്തകളുടെ അടിസ്ഥാനത്തിൽ വിശദീകകരണം ആവശ്യപ്പെട്ട കേന്ദ്ര നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ഇപി ജയരാജനെതിരെ ആരോപണം ഉയർന്നുവെന്ന് സംസ്ഥാന ഘടകം അറിയിച്ചു. അതേസമയം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇ പി […]

Kerala News

എല്‍ഡിഎഫ്‌ കണ്‍വീനര്‍ സ്ഥാനം ഇ.പി ജയരാജൻ ഒഴിഞ്ഞേക്കും

  • 26th December 2022
  • 0 Comments

അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാജി സന്നദ്ധത അറിയിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് തീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കില്ല.അതേസമയം വെള്ളിയാഴ്ച കോഴിക്കോട്ട് ഐഎന്‍എല്ലിന്റെ പരിപാടിയില്‍ ഇപി ജയരാജന്‍ പങ്കെടുക്കും. സിപിഎം സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ഉന്നയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇ.പി. […]

Kerala

ഇപി ജയരാജനെതിരായ അനധികൃതസ്വത്ത് ആരോപണം, സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി

  • 25th December 2022
  • 0 Comments

ദില്ലി : എൽഡിഎഫ് കൺവീനരും സിപിഎം കേന്ദ്രകമ്മറ്റിയഗവുമായ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോടാണ് ദേശീയ നേതൃത്വം വിവരം ആരാഞ്ഞത്. സംസ്ഥാന ഘടകം ഉന്നയിച്ചാൽ പിബിയിൽ വിഷയം ചർച്ചയായേക്കും. ഇപി ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കും. കണ്ണൂരിലെ ആയുർവേദ റിസോർട്ടിൻറെ മറവിൽ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജൻ അനധികൃതസ്വത്ത് സമ്പാദനം […]

error: Protected Content !!