റിസോര്‍ട്ട് വിവാദം; ഇ.പിയെ വിടാതെ പി. ജയരാജന്‍
തിരുവനന്തപുരം: റിസോര്‍ട് വിവാദത്തില്‍ ഇ.പി ജയരാജനെതിരായ ആരോപണം വിടാതെ പി ജയരാജന്‍. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ച പരാതിയില്‍ എന്ത് നടപടിയെന്ന് ചോദ്യമുയര്‍ത്തി. കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലും വിഷയം പി.ജയരാജന്‍ ഉന്നയിച്ചു. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ നടപടി ആവശ്യമെന്നും പി.ജയരാജന്‍ ആവശ്യപ്പെട്ടു. പ്രശ്നം പാര്‍ട്ടി പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മറുപടി നല്‍കി. പലകാരണങ്ങളാല്‍ ചര്‍ച്ച നീണ്ടുപോയതാണെന്നും വിശദീകരണം നല്‍കി.









