ആകാശത്തു വെച്ച് എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്ജിന് തകരാറിലായി, അടിയന്തിരമായി തിരിച്ചിറക്കി
ആകാശത്ത് വെച്ച് എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്ജിന് തകരാറിലായതിനെ തുടര്‍ന്ന് തിരിച്ചിറക്കിയതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ320 നിയോ വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. മുംബൈ വിമാനത്താവളത്തിലാണ് ഇറക്കിയത്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തകരാറുണ്ടായത്. ആകാശത്ത് വെച്ച് വിമാനത്തിന്റെ ഒരു എഞ്ചിന് പ്രവര്‍ത്തനരഹിതമായി. ടേക്ക് ഓഫ് ചെയ്ത് 27 മിനിറ്റിന് ശേഷം വിമാനം ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്, മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ബെംഗളൂരുവിലെത്തിച്ചതെന്ന് എയര്‍ ഇന്ത്യ വക്താവ് […]
