കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: വി. കെ ഇബ്രാഹിംകുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. നോട്ടുനിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്ന കേസിലാണ് ചോദ്യംചെയ്യൽ. പിന്നീട് ഈ പണം ഇബ്രാഹിംകുഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ചതാണെന്നും ആരോപണമുണ്ട്. പാലാരിവട്ടം പാലം അഴിമതി […]

സാമ്പത്തിക തട്ടിപ്പ് കേസ്: ആര്യാടൻ ഷൗക്കത്തിന്റെ മൊഴിയെടുക്കുന്നു.

സിബി വയലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്റെ മൊഴിയെടുക്കുന്നു.ഇന്ന് രാവിലെയാണ് കോഴിക്കോട് സബ് സോണൽ ഓഫിസിൽ ഷൗക്കത്ത് മൊഴിനൽകാനെത്തിയത്. നിലമ്പൂരിലെ എജുക്കേഷൻ കണസൽട്ടന്റായിരുന്ന സിബി വയലിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് സിബി കോടികൾ തട്ടിയെന്നാണ് പരാതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ആര്യാടൻ ഷൗക്കത്തിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂർ പാട്ടുത്സവ നടത്തിപ്പിന് നാൽപ്പത് ലക്ഷത്തിലധികം രൂപ നൽകിയിട്ടുണ്ടെന്ന് സിബി ഇഡിയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് […]

Kerala News

കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്

  • 23rd October 2020
  • 0 Comments

കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ച് മാറ്റാന്‍ നോട്ടീസ്. കോഴിക്കോട് കോര്‍പറേഷനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നോട്ടീസ്. പ്ലാനിലെ അനുമതിയേക്കാള്‍ വീസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്നാണ് കണ്ടെത്തല്‍. ഇന്നലെ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കെ.എം. ഷാജിയുടെ വീട് അളന്നിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമായിരുന്നു നടപടി. അതേസമയം, കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ കള്ളപ്പണം […]

Kerala

ബംഗളുരു മയക്കുമരുന്ന് കേസ്: ബിനീഷ് കൊടിയേരിയെ വീണ്ടും ചോദ്യം ചെയ്യും

  • 21st October 2020
  • 0 Comments

ബംഗളുരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ‍ ബിനീഷ് കോടിയേരിയോട് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ പല അക്കൌണ്ടുകളില്‍ നിന്ന് തന്‍റെ അക്കൌണ്ടുകളിലേക്ക് പണം വന്നുവെന്ന് അനൂപ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബിനീഷ് കൊടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ബംഗ്ലുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി കേസിലെ പ്രതി അനൂപ് മുഹമ്മദിനെ കഴിഞ്ഞ അഞ്ച് ദിവസമായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ് ഇ. […]

Local

മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്പരിശോധന;43 ബസ്സുകള്‍ക്കെതിരെ കേസ്

കോഴിക്കോട് : ജില്ലയിലെ കോഴിക്കോട്, വടകര, നാദാപുരം, ഫറോക്ക് എന്നിവിടങ്ങളിലെ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി. ഇതുവരെ 124 ബസ്സുകള്‍ പരിശോധിച്ചതില്‍ 43 ബസ്സുകള്‍ക്കെതിരെ വിവിധ വകുപ്പുകളില്‍ കേസെടുത്തു. പ്രവര്‍ത്തനക്ഷമമല്ലാത്തതും വിഛേദിച്ചതുമായ നിലയിലുളള സ്പീഡ് ഗവര്‍ണ്ണര്‍, സംവരണ സീറ്റുകള്‍ പ്രദര്‍ശിപ്പിക്കാത്തത്, ചവിട്ടുപടിയുടെ ഉയരക്കൂടുതല്‍, വൈപ്പര്‍, ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത, സീറ്റുകള്‍, സൈഡ് ഷട്ടര്‍, നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയുളള ഹാന്റ് ഗ്രിപ്പ്, ചവിട്ടുപടി എന്നിവ സംബന്ധിച്ച ദ്രുതപരിശോധനയാണ് ബസ് […]

error: Protected Content !!