സീനിയോറിറ്റി മറി കടന്ന് നിയമനം;വാസ്തവവിരുദ്ധമെന്ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി സീനിയോറിറ്റി മറി കടന്നു കൊണ്ടുളള നിയമനങ്ങള്‍ നടക്കുന്നുവെന്ന തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത ഒരു സംഘടനയുടെ പേരില്‍ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് സംവരണം, വയസ്സ്, യോഗ്യത, സീനിയോറിറ്റി മുതലായ വ്യക്തമായ മാനദണ്ഡ പ്രകാരം അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് അയച്ചുകൊടുക്കുകയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ചെയ്യുന്നത്. അയച്ചുകൊടുക്കുന്ന ലിസ്റ്റില്‍ നിന്നും ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തുന്നത് അതാത് ഉദ്യോഗദായകരാണ്. മുന്‍കൂട്ടി പ്രസിദ്ധീകരിക്കുകയും ആക്ഷേപങ്ങളുണ്ടെങ്കില്‍ അവ കൂടി പരിഗണിച്ച് തയ്യാറാക്കുകയും ചെയ്ത സീനിയോറിറ്റി […]
