വിരണ്ടോടിയ ആനയെ തളച്ചു; ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു; വ്യാപക നാശനഷ്ടം
പാലക്കാട്: ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോര്‍ട്ടുണ്ട്. പാലക്കാട് നഗരപരിധിയില്‍പ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. പട്ടാമ്പി നേര്‍ച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ച് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് വിരണ്ടോടിയത്. പാപ്പാന്‍ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് സംഭവം. മുത്തു എന്ന അക്കരമേല്‍ ശേഖരന്‍ എന്ന ആനയാണ് […]